14554. കർത്താ കൊടുംങ്കാറ്റടിച്ച്

1 കർത്താ കൊടുംങ്കാറ്റടിച്ച്
ഓളങ്ങളുയരുന്നേ
മങ്ങുന്നിതാ കാർകൊണ്ടു വാനം
താങ്ങും തണലുമില്ലേ
ഞങ്ങളെ നീ കൈവെടിഞ്ഞോ?
ഞങ്ങൾ കടൽ മദ്ധ്യേ
മുങ്ങിച്ചാകുമിപ്പോളൊന്നാകെ നീ
ഇങ്ങനെയുറങ്ങുന്നോ?

പല്ലവി:
കാറ്റു തിരകളെന്നിഷടം ചെയ്യും
ശാന്തം കൊൾ

2 കടലിളക്കത്തിൻ കോപമോ
ഭൂതമോ നരരോ എന്താകിലും, ഹേ
വാനഭൂമിയാഴികൾ നാഥന്റെ
വാസക്കപ്പൽ മുക്കുവാൻ സാദ്ധ്യമോ?
സർവ്വമെന്നിഷ്ടം ചെയ്യും മുദാ,
ശാന്തം, ഹേ, ശാന്തം കൊൾ,
സർവ്വമെന്നിഷ്ടമാശു ചെയ്യും
ശാന്തമാക. [പല്ലവി]

3 ആത്മവിവശനായ് നാഥാ
താപത്തിൽ കുമ്പിടുന്നേൻ
തപിക്കുന്നെൻ ചിത്തം ഗാഢമായ്
ഉണർന്നെന്നെ രക്ഷിക്ക
പാപാരിഷ്ട തിരകളെൻ
മീതെ കവിയുന്നേ
മുങ്ങി നശിക്കുന്നേൻ പ്രാണനാഥാ
പിടിക്കെന്നെ, വാ വേഗം [പല്ലവി]

4 തീർന്നു ഭയം സർവ്വം നാഥാ,
വന്നു ശാന്തം വാരിധൗ
ശോഭിക്കുന്നു സൂര്യൻ കടൽ മേൽ
സ്വർഭാനുവും ഹൃദയേ
താമസിക്കിഹേ രക്ഷകാ
താനേ വിടാതെന്നെ
സാമോദം തുറമുഖം ചേർന്നു ഞാൻ
ഇളയ്ക്കും ഭാഗ്യതീരെ [പല്ലവി]

Text Information
First Line: കർത്താ കൊടുംങ്കാറ്റടിച്ച്
Title: കർത്താ കൊടുംങ്കാറ്റടിച്ച്
English Title: Master, the tempest is raging
Author: Mary A. Baker
Translator: Unknown
Language: Malayalam
Copyright: Public Domain
Tune Information
Name: [കർത്താ കൊടുംങ്കാറ്റടിച്ച്]
Composer: Horatio Richmond Palmer
Key: C Major
Copyright: Public Domain



Media
MIDI file: MIDI
More media are available on the tune authority page.

Suggestions or corrections? Contact us