യേശുവെ ഞാൻ കണ്ടെത്തിയേ

യേശുവെ ഞാൻ കണ്ടെത്തിയേ (Yēśuve ñān kaṇṭettiyē)

Author: Thomas Koshy
Tune: CONTRAST (German)
Published in 1 hymnal

Printable scores: PDF, Noteworthy Composer
Audio files: MIDI

Representative Text

1 യേശുവെ ഞാൻ കണ്ടെത്തിയേ
വിലയേറിയ മുത്തിവൻ താൻ
മോദ ഗീതം ഞാൻ പാടുമേ,
യേശു എത്ര നൽ രക്ഷകൻ

2 പ്രവാചക പുരോഹിതൻ
ശക്തിയിൽ വാഴും രാജനും താൻ
മാ ഗുരുവായ് പ്രകാശിതൻ
ദൈവ മുമ്പിൽ എൻ ആചാര്യൻ

3 കർത്താധികർത്തൻ മനുവേൽ
രാജരാജ നീതി സൂര്യനും
സുഖം തൻ ചിറകടിയിൽ
ഉണ്ടേ സമ്പൂർണ്ണം ആയെന്നും.

4 എൻ യേശു ജീവ വൃക്ഷം താൻ
ദൈവത്തിൻ തോട്ടത്തിൽ വളരും
തൻ കനി എന്നാഹാരം താൻ
അതിന്നില സുഖം തരും

5 എൻ യേശു ഭക്ഷണ പാനം
ഔഷധം സൗഖ്യവും അവൻ താൻ
കിരീടം സന്തോഷം ബലം
ധനം മഹത്വം യേശു താൻ

6 എൻ താതനും സ്നേഹിതനും
സോദരൻ പ്രിയനും തലവൻ
എൻ ആലോചനക്കാരനും
സ്വർഗ്ഗ കാര്യസ്ഥനും അവൻ

7 സ്വർഗ്ഗങ്ങളിൻ സ്വർഗ്ഗം യേശു
എന്തു ചൊല്ലേണ്ടു ഞാൻ ഇനിയും
ആദി അന്തം യേശു ക്രിസ്തു
ഹാ താൻ സർവ്വത്തിൻ സർവ്വം.

Source: The Cyber Hymnal #14947

Author: Thomas Koshy

(no biographical information available about Thomas Koshy.) Go to person page >

Text Information

First Line: യേശുവെ ഞാൻ കണ്ടെത്തിയേ (Yēśuve ñān kaṇṭettiyē)
Title: യേശുവെ ഞാൻ കണ്ടെത്തിയേ
Author: Thomas Koshy
Meter: 8.8.8.8
Language: Malayalam
Copyright: Public Domain

Tune

CONTRAST (German)

The tune most commonly known as CONTRAST is a German folk tune. In American shape-note tradition the tune is known as GREEN FIELDS or GREENFIELDS. J. S. Bach quoted it in his "Peasant Cantata," but he did not compose it. It has also been misattributed to Maria DeFleury and to Lewis Edson. Edson wrot…

Go to tune page >


Media

The Cyber Hymnal #14947
  • PDF (PDF)
  • Noteworthy Composer Score (NWC)

Instances

Instances (1 - 1 of 1)
TextScoreAudio

The Cyber Hymnal #14947

Suggestions or corrections? Contact us