14683. തെറ്റി ഞാൻ കാണാതെപോയൊരാടു

1 തെറ്റി ഞാൻ കാണാതെ പോയൊരാടുപോലയ്യോ!
ചുറ്റി പാരം കാടാകെ നാഥനില്ലാതെ
വിട്ടു നിൻ വഴികൾ കല്പനകൾ എന്നിവ
പട്ടു എൻ ഹൃദയം ഘോരകൃത്യത്താൽ

പല്ലവി:
ശുദ്ധമാക്ക എന്നെ ആകമാനം
ശുദ്ധനാം യേശുവേ നിന്റെ രക്തത്താൽ (2)

2 ദുഷ്ടരായ കള്ളർ കയ്യിൽ പെട്ടവനെപ്പോൽ
ദുഷ്ടരാകും പേയ്ഗണത്താൽ ചുറ്റപ്പെട്ടഹോ
കഷ്ടതയിൽ വീണുഴലും എഴയാമെന്നെ
തൃക്കരത്തിലേന്തി സ്വസ്തമാക്കുക- [പല്ലവി]

3 നല്ലിടയനാകുമെന്റെ പൊന്നു കാന്താ നിൻ
വല്ലഭത്താലുള്ളലിഞ്ഞു തേടുക എന്നെ
ശക്തനാക്കുകാകമാനം ക്ഷീണനാമെന്നെ
കെട്ടുക എൻ പാപ മുറിവുകളെ- [പല്ലവി]

4 എൻ ആത്മാവേ! ഉള്ളിൽ ഖേഃദിക്കുന്നതെന്തിന്നു
തന്റെ ജീവനേകിയോൻ താൻ നിന്നെ വിടുമോ
താൻ ചുമന്നു കൊണ്ടുപോകും സ്വർഗ്ഗസീയോനിൽ
തൻ വിളി കേട്ടു സന്നിധൗ ചെല്ലുകിൽ- [പല്ലവി]

Text Information
First Line: തെറ്റി ഞാൻ കാണാതെ പോയൊരാടുപോലയ്യോ!
Title: തെറ്റി ഞാൻ കാണാതെപോയൊരാടു
Author: Unknown
Language: Malayalam
Copyright: Public Domain
Tune Information
Name: [തെറ്റി ഞാൻ കാണാതെ പോയൊരാടുപോലയ്യോ!]
Composer: Robert Lowry
Key: A♭ Major
Copyright: Public Domain



Media
MIDI file: MIDI
More media are available on the tune authority page.

Suggestions or corrections? Contact us