| 14864 | The Cyber Hymnal#14865 | 14866 |
| Text: | ഭൂലോകമാം വനാന്തരത്തിലൂടെ |
| Author: | Unknown |
| Tune: | PILGRIMS |
| Composer: | Henry Thomas Smart |
| Media: | MIDI file |
1 ഭൂലോകമാം വനാന്തരത്തിലൂടെ
നാൾതോറുമുള്ള യാത്രയതിൽ ഞാൻ
ക്ഷീണിച്ചു കാൽകരം കുഴഞ്ഞു നാവും
താണീടുന്ന സമയമെപ്പോഴും
യേശുവിൻ സ്നേഹമാം മടിയിൽ
ആശ്വസിക്കാം അനുദിനമെനിക്കു
2 എന്നാത്മാവിൻ നാശം ചെയ്തിടുവാനായ്
എന്നും ശ്രമിക്കുന്ന വൈരികളാം
സാത്താനും ലോകം ജഡം എന്നിവരിൻ
കൂർത്ത ശരങ്ങൾ എന്മേൽ ഏൽക്കുമ്പോൾ
3 രോഗങ്ങൾ മൂലം ദിനം തോറും എന്റെ
ദേഹത്തിൻ ശക്തി ക്ഷയിക്കുമ്പോഴും
ആശ്രയം സർവ്വം നശിച്ചീടുമ്പോഴും
ആശ്രിത വത്സലനാകുന്ന എൻ
4 ലോകത്തിൻ സൗഖ്യം ലേശവുമില്ലാതെ
ഏകാകിയായ ഞാൻ ദുഃഖിക്കുമ്പോഴും
മൽ സഖിമാർ കൈവിടുമ്പോഴും എന്നെ
വാത്സല്യത്തോടാണച്ചീടുന്ന എൻ
| Text Information | |
|---|---|
| First Line: | ഭൂലോകമാം വനാന്തരത്തിലൂടെ |
| Title: | ഭൂലോകമാം വനാന്തരത്തിലൂടെ |
| Author: | Unknown |
| Refrain First Line: | യേശുവിൻ സ്നേഹമാം മടിയിൽ |
| Meter: | 11.10.11.10 refrain |
| Language: | Malayalam |
| Copyright: | Public Domain |
| Tune Information | |
|---|---|
| Name: | PILGRIMS |
| Composer: | Henry Thomas Smart (1868) |
| Meter: | 11.10.11.10 refrain |
| Key: | E Major |
| Copyright: | Public Domain |
| Media | |
|---|---|
| Adobe Acrobat image: | |
| MIDI file: | |
| Noteworthy Composer score: | |