ക്രിസ്തു മൂലം ദൈവ രാജ്യം ലോകത്തില്‍ പ്രത്യക്ഷമായ്

ക്രിസ്തു മൂലം ദൈവ രാജ്യം ലോകത്തില്‍ പ്രത്യക്ഷമായ് (Kristu mūlaṁ daiva rājyaṁ lēākattil pratyakṣamāy)

Author: Volbrecht Nagel
Tune: HANSON PLACE (Lowry)
Published in 1 hymnal

Printable scores: PDF, Noteworthy Composer
Audio files: MIDI

Representative Text

1 ക്രിസ്തു മൂലം ദൈവ രാജ്യം ലോകത്തില്‍ പ്രത്യക്ഷമായ്
വിശ്വസിക്കത്തക്ക വാക്യം ഇത് സര്‍വ മര്‍ത്യര്‍ക്കായ്

ദൈവരാജ്യം സമാധാനം സന്തോഷം അത് നീതിയും ശുദ്ധിയും
പുത്രന്‍ മൂലം സൌജന്യദാനം താഴ്മ-യുള്ളെല്ലാവര്‍ക്കും

2 സാത്താന്‍ രാജന്‍ സേവയിങ്കല്‍ ഇല്ലാ-യൊരു ലാഭവും
ആത്മനഷ്ടം ഇഹത്തിങ്കല്‍ പിന്നെ നിത്യശാപവും

3 ആദാം മൂലം വന്ന ശാപം പുത്രന്‍ മൂലം തീര്‍ന്നെല്ലാം
സര്‍പ്പം ലോകം ജഡം പാപം ഇവയെല്ലാം ജയിക്കാം

4 പാപശക്തി അഴിഞ്ഞീടും പുത്രന്‍ രക്തശക്തിയാല്‍
ഉള്ളമെല്ലാം നിറഞ്ഞീടും ദൈവാത്മാവിന്‍ സ്നേഹത്താല്‍

5 രാജ്യക്കാരില്‍ ഗുരുനാഥന്‍ അതു ദൈവാത്മാവു താന്‍
യേശുവിലെ ജീവപാത ഏവനും കണ്ട-റിവാന്‍

6 സത്യപ്രജകളെല്ലാരും രാജകീയകുലമാം
ദൈവ സന്നിധിയില്‍ വാഴും ഇവര്‍ പുരോഹിതന്മാര്‍

7 നിത്യജീവന്‍ ഇഹത്തിങ്കല്‍ ദേഹിക്കനുഭവം ആം
ദേഹം കര്‍ത്തന്‍ വരവിങ്കല്‍ പ്രാപിക്കും രൂപാന്തരം

8 തുറന്നിരിക്കുന്നു സ്വര്‍ഗ്ഗം താതനോടു അടുക്കാം
ദൈവദൂതന്മാരിന്‍ വര്‍ഗ്ഗം സേവക്കായോരുക്കമാം

9 ദൈവമേ നിന്‍ സ്വര്‍ഗ്ഗരാജ്യം വന്നതാലെ വന്ദനം
നിന്റെ ജനത്തിന്‍ സൌഭാഗ്യം പ-റഞ്ഞുതീരാത്തതാം

Source: The Cyber Hymnal #14593

Author: Volbrecht Nagel

(no biographical information available about Volbrecht Nagel.) Go to person page >

Text Information

First Line: ക്രിസ്തു മൂലം ദൈവ രാജ്യം ലോകത്തില്‍ പ്രത്യക്ഷമായ് (Kristu mūlaṁ daiva rājyaṁ lēākattil pratyakṣamāy)
Title: ക്രിസ്തു മൂലം ദൈവ രാജ്യം ലോകത്തില്‍ പ്രത്യക്ഷമായ്
Author: Volbrecht Nagel
Meter: 8.7.8.8.7 with refrain
Language: Malayalam
Refrain First Line: ദൈവരാജ്യം സമാധാനം സന്തോഷം അത് നീതിയും ശുദ്ധിയും
Copyright: Public Domain

Media

The Cyber Hymnal #14593
  • PDF (PDF)
  • Noteworthy Composer Score (NWC)

Instances

Instances (1 - 1 of 1)
TextScoreAudio

The Cyber Hymnal #14593

Suggestions or corrections? Contact us