മാടി വിളിക്കുന്നു വാനില്‍ വരൂ

മാടി വിളിക്കുന്നു വാനില്‍ വരൂ (Māṭi viḷikkunnu vānil varū)

Translator: Simon Zachariah; Author: Charles C. Luther (1893)
Tune: [Beautiful hands at the gateway tonight] (Luther)
Published in 1 hymnal

Audio files: MIDI

Representative Text

1 മാടി വിളിക്കുന്നു വാനില്‍ വരൂ,
മിന്നും വദനങ്ങള്‍ വാന രാജ്യേ
സ്വര്‍ഗ്ഗ ഭവനത്തില്‍ നിന്നുംനോക്കി
ഭംഗിയേറും കൈകള്‍ വിളിയ്ക്കുന്നു.

പല്ലവി:
മോഹനമാം നല്‍ കരങ്ങള്‍
പ്രിയരെ മാടി വിളിച്ചീടുന്നു.
മാടിവിളി-ക്കുന്നു നിന്നെ
നിഷ്കളങ്കമാര്‍ന്ന നല്‍ കരങ്ങള്‍

2 സ്നേഹമേറും മാതാ-വിന്‍ കരങ്ങള്‍
ത്യാഗപൂര്‍ണ്ണമായ ജീവിതവും
നിന്‍ പിതാവിന്നുടെ വാത്സല്ല്യവും
മാടിവിളിക്കുന്നു ഉന്നതത്തില്‍ [പല്ലവി]

3 മാടി വിളിക്കുന്നു കുഞ്ഞുകൈകള്‍!
കൊഞ്ചി വിളിക്കുന്നു അമ്മേ വരൂ,
വീട്ടിന്‍ പ്രകാശമാം കുഞ്ഞുമുഖം
ഏറെ നാള്‍ മുന്‍പേ പൊലിഞ്ഞു പോയോ! [പല്ലവി]

4 കാന്തനോ കാന്തയോ വിളിക്കുന്നു.
ജീവിച്ചിരിപ്പോരെ വിളിക്കുന്നു
സോദരാ - സോദരീ - കൂട്ടുകാരെ
സ്വര്‍ഗ്ഗ ത്തിലെക്കിന്നു വിളിക്കുന്നു. [പല്ലവി]

5 ശുദ്ധരിന്‍ സംഘമോ വാനില്‍ നിന്നും
ആലപിച്ചീടുന്നു സ്വാഗതമേ
ആണിപഴുതുള്ള യേശുനാഥന്‍
സ്നേഹകരം നീട്ടി വിളിക്കുന്നു. [പല്ലവി]

Source: The Cyber Hymnal #14883

Translator: Simon Zachariah

(no biographical information available about Simon Zachariah.) Go to person page >

Author: Charles C. Luther

(no biographical information available about Charles C. Luther.) Go to person page >

Text Information

First Line: മാടി വിളിക്കുന്നു വാനില്‍ വരൂ (Māṭi viḷikkunnu vānil varū)
Title: മാടി വിളിക്കുന്നു വാനില്‍ വരൂ
Author: Charles C. Luther (1893)
Translator: Simon Zachariah
Language: Malayalam
Refrain First Line: മോഹനമാം നല്‍ കരങ്ങള്‍
Copyright: Public Domain

Instances

Instances (1 - 1 of 1)
TextAudio

The Cyber Hymnal #14883

Suggestions or corrections? Contact us