നിൻ വിശ്വാ-സത്തിന്നായ്

നിൻ വിശ്വാ-സത്തിന്നായ് നൽകിയ വചനം (Nin viśvā-sattinnāy nalkiya vacanaṁ)

Translator: Simon Zachariah
Tune: FOUNDATION (American)
Published in 1 hymnal

Printable scores: PDF, Noteworthy Composer
Audio files: MIDI

Representative Text

1 നിൻ വിശ്വാ-സത്തിന്നായ് നൽകിയ വചനം
അടിസ്ഥാ-നമത്രേ ദൈവത്തിൻ ശുദ്ധരെ.
യേ-ശു അരുളും രക്ഷാമാർഗ്ഗമല്ലാ-
തെന്തുള്ളൂ പറയാൻ നിന്നോടെൻ മകനെ!

2 ഏതവ-സ്ഥയിലും, എവിടെ പോയാലും,
അരുളും താൻ തുണ രോഗദു-ഖത്തിലും.
നിൻ നാ-ട്ടിലുമേ, പരദേ-ശത്തുമേ,
അവശ്യം വേണ്ടുന്ന ശക്തി താൻ പകരും.

3 ഭയം വേ-ണ്ടിനിയും കൂടെ ഞാൻ ഉണ്ടല്ലോ,
നിൻ ദൈവം ഞാനത്രേ നിൻ തുണ ഞാനല്ലോ!
ഞാൻ ശ-ക്തി നൽകും, നിൽക്കുമാ-റാക്കീടും,
ശക്തമാം വലംങ്കൈ-നീട്ടി നിന്നെ തൊടും.

4 വെള്ളത്തിൽ കൂടെ ഞാൻ നിന്നെ അ-യക്കുമ്പോൾ,
അലകൾ തെല്ലുമേ കവിഞ്ഞീടുകില്ല.
ഞാൻ കൂടെയുണ്ട് ഭയം വേണ്ടിനിയും,
അനർത്ഥങ്ങളെ ഞാൻ മാറ്റും നിൻ നന്മക്കായ്.

5 അഗ്നി പ-രീക്ഷകൾ നിൻ മാർഗേ വരുമ്പോൾ,
എൻ കൃപ മതി നീ ശക്തനായ് തീരുവാൻ.
തീ ജ്വാ-ലയെ നീ പേടിക്കേ-ണ്ടയൊട്ടും,
ശുദ്ധി ചെയ്-തുള്ളതാം തങ്കമായ് തീർത്തിടും.

6 അനാദി കാലമായ് എൻ ജനം അറിഞ്ഞു,
ശാശ്വത സ്നേഹത്തെ ഏറ്റവും നല്ലതായ്.
എൻ മാ-ർവ്വതിൽ മേ-വീടുമേ-യന്നവർ,
കുഞ്ഞാടു പോലവേ നരച്ച തലയായ്!

7 യേശുവിൽ ചാരുന്ന ആത്മാവേ നിന്നെ ഞാൻ,
തള്ളീടു-കയില്ല ഒരു നാൾ തന്നിലും.
പാ-താളമതോ കുലുക്കീടാ നിന്നെ,
കൂടെ ഞാൻ ഉണ്ടല്ലോ കൈ വിടുകില്ല ഞാൻ.

Source: The Cyber Hymnal #14790

Translator: Simon Zachariah

(no biographical information available about Simon Zachariah.) Go to person page >

Text Information

First Line: നിൻ വിശ്വാ-സത്തിന്നായ് നൽകിയ വചനം (Nin viśvā-sattinnāy nalkiya vacanaṁ)
Title: നിൻ വിശ്വാ-സത്തിന്നായ്
English Title: How firm a foundation, ye saints of the Lord
Translator: Simon Zachariah
Meter: 11.11.11.11
Source: A Selection of Hymns from the Best Authors by John Rippon
Language: Malayalam
Copyright: Public Domain

Tune

FOUNDATION (American)

The anonymous tune FOUNDATION first appeared in Joseph Funk's A Compilation of Genuine Church Music (1832) as a setting for this text (there it was called PROTECTION). The tune was also published with the text in Southern Harmony and Sacred Harp. The ancestors of Joseph Funk (b. Lancaster County, PA…

Go to tune page >


Media

The Cyber Hymnal #14790
  • PDF (PDF)
  • Noteworthy Composer Score (NWC)

Instances

Instances (1 - 1 of 1)
TextScoreAudio

The Cyber Hymnal #14790

Suggestions or corrections? Contact us