14852 | The Cyber Hymnal#14853 | 14854 |
Text: | പ്രശംസിപ്പാനെന്തുള്ളൂ? |
Author: | Johann C. Schwedler |
Translator (English): | Benjamin H. Kennedy |
Translator (Malayalam): | Simon Zachariah |
Tune: | HENDON |
Composer: | Henri Abraham César Malan |
Media: | MIDI file |
1 പ്രശംസിപ്പാനെന്തുള്ളൂ?
സന്തോഷിപ്പാൻ എന്തുള്ളൂ?
പ്രതിഫലമെന്തു സ്വർഗ്ഗത്തിൽ?
പുകഴ് കൊള്ളാനായ് ആരുള്ളൂ?
ക്രൂശിൻ യേശു അല്ലാതെ
2 ആരിൽ നിന്നുടെ വിശ്വാസം?
ഹൃത്തിൻ ധൈര്യം എന്താണു?
നിന്റെ പാപം നീക്കിടാൻ
ദൈവ സ്നേഹം നേടിയതാർ?
ക്രൂശിൻ യേശു അല്ലാതെ
3 ജ്ഞാനം നൽകിയതാരാണു?
കർമ്മം നൽകിയതാരാണു?
സത്യം കാണിപ്പതാരാണു?
പാത കാട്ടും വഴികാട്ടി
ക്രൂശിൻ യേശു അല്ലാതെ
4 ആർ തോല്പിച്ചേൻ സാത്താനെ?
ദുഃഖേ ആരെന്നാശ്വാസം?
താങ്ങായി ചാരെ ആരുണ്ട്?
ഹൃത്തിൻ മുറിവുകൾ ആർ മാറ്റി?
ക്രൂശിൻ യേശു അല്ലാതെ
5 നിത്യ ജീവൻ ആരാണു?
മൃത്യവെ വെന്നവൻ ആരാണു?
കോടി ദൂതരിൻ കണ്മുന്നിൽ
നീതിയിൽ നിർത്തുവതാരാണു?
ക്രൂശിൻ യേശു അല്ലാതെ
6 വൻ മർമ്മം ഞാൻ അറിയുന്നു
മോദം നല്കുന്നെന്നുള്ളിൽ
രക്ഷ ക്രൂശിൽ നേടി താൻ
മൃത്യുവെ വെന്നോൻ വേറില്ല
ക്രൂശിൻ യേശു അല്ലാതെ
Text Information | |
---|---|
First Line: | പ്രശംസിപ്പാനെന്തുള്ളൂ? |
Title: | പ്രശംസിപ്പാനെന്തുള്ളൂ? |
English Title: | Ask ye what great thing I know |
Author: | Johann C. Schwedler |
Translator (English): | Benjamin H. Kennedy |
Translator (Malayalam): | Simon Zachariah |
Meter: | 77.77 |
Language: | Malayalam |
Copyright: | Public Domain |
Tune Information | |
---|---|
Name: | HENDON |
Composer: | Henri Abraham César Malan |
Meter: | 77.77 |
Key: | F Major or modal |
Copyright: | Public Domain |
Media | |
---|---|
Adobe Acrobat image: | ![]() |
MIDI file: | ![]() |
Noteworthy Composer score: | ![]() |