14896 | The Cyber Hymnal#14897 | 14898 |
Text: | മോദം! മോദം! ആരാധിക്കാം |
Author: | Henry van Dyke |
Translator: | Simon Zachariah |
Tune: | [മോദം! മോദം! ആരാധിക്കാം] |
Composer: | Ludwig van Beethoven |
Media: | MIDI file |
1 മോദം! മോദം! ആരാധിക്കാം,
മഹത്വത്തിൻ നാ-ഥനെ,
സൂര്യൻ മുന്നിൽ പുഷ്പം പോലെ,
ഹൃദയങ്ങൾ പൂ-ത്തിടും.
കാർമേഘം പോൽ പാപം നീങ്ങും
അന്ധകാരം മാഞ്ഞുപോം
നിത്യ മോദം നൽകുന്നോനേ
പകൽ ശോഭ തന്നരുൾ!
2 പാപക്ഷമ, അനുഗ്രഹം
സർവ്വം നൽകുന്നോൻ നീയേ
നിത്യജീവന്നുറവ നീ
നൽകും നിത്യ വി-ശ്രമം
ക്രിസ്തു എന്റെ സോദരനും,
ദൈവം എന്റെ താതനും
ഒന്നിച്ചെന്നിൽ വസിക്കുന്നു
സാഹോദര്യം നൽകുന്നു.
3 മർത്യരെ! നാം ഒത്തുകൂടിൻ
ദൂതരൊത്തു പാ-ടുവാൻ
താതൻ സ്നേഹം വർഷിക്കുന്നു
സാഹോദര്യം വാഴട്ടെ
പാട്ടു പാടി മുന്നേറിടാം
പോരിൽ നാം ജയിച്ചിടാം
മോദഗാനം നയിച്ചീടും
നിത്യജീവൻ നൽകിടും
Text Information | |
---|---|
First Line: | മോദം! മോദം! ആരാധിക്കാം |
Title: | മോദം! മോദം! ആരാധിക്കാം |
English Title: | Joyful, joyful, we adore thee |
Author: | Henry van Dyke |
Translator: | Simon Zachariah |
Language: | Malayalam |
Copyright: | Public Domain |
Tune Information | |
---|---|
Name: | [മോദം! മോദം! ആരാധിക്കാം] |
Composer: | Ludwig van Beethoven (1824) |
Key: | G Major or modal |
Copyright: | Public Domain |