Go Ad-Free
If you regularly use Hymnary.org, enhance your experience with Hymnary Pro—ad-free browsing plus powerful tools for planning, discovery and customization.
| 15028 | The Cyber Hymnal#15029 | 15030 |
| Text: | സഭാക്കേകാടിസ്ഥാനം |
| Author: | Samuel J. Stone |
| Translator: | Simon Zachariah |
| Tune: | AURELIA |
| Composer: | Samuel Sebastian Wesley |
| Media: | MIDI file |
1 സഭക്കേകാടിസ്ഥാ-നം തൻ കാന്തനാം ക്രിസ്തു,
വെള്ളം വചനം മൂലം അവൾ പുതു സൃഷ്ടി!
അവളെ വേൾക്കാൻ വാ-നം വെടി-ഞ്ഞു താൻ തേടി,
തൻ രക്തം ചൊരിഞ്ഞ-താൽ ജീവൻ അവൾ നേടി.
2 നാനാ ജാതിക്കാരെ-ന്നാൽ ഒ-ന്നവർ ഈ ഭൂമൗ,
നീട്ടൊന്നത്രെ രക്ഷ-യ്ക്കു കർത്തൻ വിശ്വാസവും,
ജനനം, സ്തുതി ഒ-ന്നു, വിശു-ദ്ധ ഭോജനം,
ഏകാശ അവർ ലാ-ക്കു കൃപയാൽ നിറഞ്ഞു.
3 *സഭയ്ക്കു നാശമി-ല്ല; കർത്തനത്രേ രക്ഷ!
പോറ്റുന്നവനും നാ-ഥൻ, നൽ അന്ത്യത്തോളവും,
ശത്രുക്കൾ വെറുത്താ-ലും, മിത്രം മറന്നാലും,
ജയം കൊള്ളും മാ സ-ഭ ശത്രുവെ തോല്പിക്കും.
4 ലോകർക്കാശ്ചര്യം നി-ന്ദ പീഡ ഞെരുക്കവും,
ശീശ്മ, ഇടത്തൂടാ-ലും, ഭിന്നിച്ചും കാൺകയാൽ,
ശുദ്ധർ നോക്കി കര-യും, എത്ര നാൾക്കീവിധം;
വേഗം വ്യാകുലം മാ-റും വരും നിത്യാനന്ദം!
5 പോരാട്ടം, സങ്കട-ങ്ങൾ പ്രയത്നം ഇരിക്കെ,
വാഞ്ചിക്കുന്നുണ്ടു സ-ഭ പൂർണ്ണ ശാന്തതയെ.
കാത്തിരിക്കും മഹ-ത്വം ദർശ്ശി-ക്കും നാൾ വരെ;
ജയം കൊള്ളും മാ സ-ഭ ആശ്വസിക്കും വരെ!
6 ഭൂവിൽ ത്രിയേകനോ-ടു സംസർഗ്ഗം സഭയ്ക്കു,
ജയിച്ച ശുദ്ധരോ-ടു രഹസ്യ കൂട്ടായ്മ.
ഹാ! ശുദ്ധർ ഭാഗ്യവാ-ന്മാർ ഞങ്ങളോ അവർ പോൽ,
സ്വർഗേ താഴ്മയായ് വാസം ചെയ്യാൻ അരുൾ കർത്താ.
7 *ഖേദമൊഴിക്കും നാ-ഥാ നിൻ കൃപ തരിക!
താഴ്മയുള്ളവരെ-പോൽ നിൻ കൂടെ വാഴുവാൻ.
പിസ്ഗാ മലയ്ക്കുക-ലെ ജീവനദിക്കരെ,
നീ കാന്തയെ വേൾക്കുമ്പോൾ എക്കാലവും വാഴാൻ.
| Text Information | |
|---|---|
| First Line: | സഭക്കേകാടിസ്ഥാ-നം തൻ കാന്തനാം ക്രിസ്തു |
| Title: | സഭാക്കേകാടിസ്ഥാനം |
| English Title: | The Church's one foundation |
| Author: | Samuel J. Stone |
| Translator: | Simon Zachariah |
| Meter: | 76.76 D |
| Language: | Malayalam |
| Copyright: | Public Domain |
| Tune Information | |
|---|---|
| Name: | AURELIA |
| Composer: | Samuel Sebastian Wesley (1864) |
| Meter: | 76.76 D |
| Key: | E♭ Major |
| Copyright: | Public Domain |
| Media | |
|---|---|
| Adobe Acrobat image: | |
| MIDI file: | |
| Noteworthy Composer score: | |