Author: John Newton; Simon ZachariahMeter: 8.7.8.7 DAppears in 1 hymnalLyrics: 1 മഹത്വമായി വർണ്ണിക്കുന്നു
ദൈവം വാഴും സീയോനെ
വാക്കുമാറാത്തവൻ നിന്നിൽ
എന്നും വാസം ചെയ്യുന്നു
ശാശ്വതപാറയിൽ നില്ക്കും
നീയൊട്ടും കുലുങ്ങീടാ
രക്ഷയിൻ മതിൽ നിൻ ചുറ്റും
ശത്രുവെ നോക്കി രസിക്കാ
2 നിത്യമാം സ്നേഹത്തിൽ നിന്നും
ജീവജലം കുടിക്ക
നിന്മക്കൾക്കു ദാനം ചെയ്ക
എല്ലാ മുട്ടും നീങ്ങട്ടെ
ആർക്കുമേ നിരസിച്ചീടാ
ദാഹം പോക്കും ഉറവ
ദൈവത്തിന്റെ വൻ കൃപയോ
ശാശ്വതമേ സുസ്ഥിരം
3 അഗ്നിയും കാർമേഘങ്ങളും
ചുറ്റും പൊന്തി പാറുന്നു
മറ നീങ്ങി മഹത്വത്തിൽ
കർത്തൻ ചാരെ എത്തുന്നു.
അഗ്നി സ്തംഭം മേഘസ്തംഭം
രക്ഷിക്കുന്നു തൻ കൊടി
പ്രാത്ഥനയെ ചെവിക്കൊണ്ടു
മന്ന നല്കി പോറ്റുന്നു
4 സീയോൻ പൗരർ വാഴ്ത്തപ്പെട്ടോർ
രക്തത്താൽ ശുദ്ധരവർ
യേശുവിൽ നമ്പുമാത്മാക്കൾ
ദൈവത്തിൻ പുരോഹിതർ
തന്റെ സ്നേഹം വർണ്ണിക്കുന്നു
രാജരായി വാഴുന്നു
രാജപുരോഹിത വർഗ്ഗം
സ്തോത്രയാഗം അർപ്പിക്കും
5 രക്ഷകാ നിൻ കൃപ മൂലം
സീയോനിന്റെ പൌരൻ ഞാൻ
ലോകമെന്നെ നിന്ദിച്ചാലും
നിന്നിൽ പുകഴ് കൊള്ളും ഞാൻ
ലോകസുഖം പുകഴ്ചയും
കാഴ്ചകളും മായുമേ
സീയോനിന്റെ മക്കൾ മാത്രം
ആനന്ദത്താൽ നിറയുംUsed With Tune: AUSTRIA
Author: Roger K. Powell, 1914-; Jean C. Lambert, 1940-Meter: 8.7.8.7 DAppears in 14 hymnalsTopics: Church and Life Together; FellowshipScripture: John 17:20-21Used With Tune: AUSTRIAN HYMN
Author: Robert Lansing Edwards, 1915-Meter: 8.7.8.7 DAppears in 33 hymnalsTopics: Church and Life Together; Stewardship and GivingScripture: 2 Corinthians 9:6-15Used With Tune: AUSTRIAN HYMN
It looks like you are using an ad-blocker. Ad revenue helps keep us running.
Please consider white-listing Hymnary.org or getting Hymnary Pro
to eliminate ads entirely and help support Hymnary.org.