
Author: Philip Paul Bliss; Simon Zachariah Appears in 1 hymnal First Line: ദൈവ വാക്ക് കേട്ടിട്ടു Refrain First Line: ദാനിയേൽ പോലാക Lyrics: 1 ദൈവ വാക്ക് കേട്ടിട്ടു-
അനുസരിക്കുന്നോർ,
ഏറെയില്ല; ചേർന്നീടട്ടെ-
ദാനിയേലൊപ്പം.
പല്ലവി:
ദാനിയേൽ പോലാക,
ഏകാനായാലും
കൈവെടിയാ ദർശ്ശനത്തെ,
ലോകം കേൾക്കട്ടെ.
2 വീരർ പലർ വീണല്ലോ-
ധൈര്യം ഇല്ലാതെ!
ദാനിയേൽ പോൽ നീ ആയാലോ-
ആരു തോറ്റീടും? [പല്ലവി]
3 രാക്ഷസരും വീണല്ലോ-
ദേശമൊട്ടാകെ.
നിലംപരിചായ് വീണീടുമേ-
ധീരരെ കണ്ടാൽ! [പല്ലവി]
4 സുവിശേഷത്തിൻ കൊടി-
വീശുവിൻ നന്നായ്.
സാത്താനിന്നു തോറ്റോടട്ടെ-
ധീരരെ കണ്ടു! [പല്ലവി] Used With Tune: [ദൈവ വാക്ക് കേട്ടിട്ടു]
ദൈവ വാക്ക്