1 സ്നേഹത്തിൻ ഇടയനാം യേശുവേ,
വഴിയും സത്യവും നീ മാത്രമേ!
നിത്യമാം ജീവനും ദൈവപുത്രാ!
നീയല്ലാതാരുമില്ല.
പല്ലവി:
യേശൂ! നാഥാ! ഞങ്ങൾക്കു നീയല്ലാതാരുമില്ല.
യേശൂ! നാഥാ നീയല്ലാതാരുമില്ല.
2 പാപികൾക്കായ് വലഞ്ഞലഞ്ഞതും,
ആടുകൾക്കായ് ജീവൻ വെടിഞ്ഞതും,
പാടുകൾ പെട്ടതും ആർ നായകാ?
നീയല്ലാതാരുമില്ല. [പല്ലവി]
3 നീക്കീടുവാൻ എല്ലാ പാപത്തേയും,
പോക്കീടുവാൻ സർവ്വ ശാപത്തേയും,
കോപാഗ്നിയും കെടുത്തീടാൻ കർത്താ!
നീയല്ലാതാരുമില്ലാ. [പല്ലവി]
4 അറിവാൻ സ്വർഗ്ഗപിതാവിനേയും,
പ്രാപിപ്പാൻ വിശുദ്ധാത്മാവിനെയും,
വേറൊരുവഴിയും ഇല്ല നാഥാ,
നീയല്ലാതാരുമില്ലാ. [പല്ലവി]
5 സഹിപ്പാൻ എൻ ബുദ്ധിഹീനതയും,
വഹിപ്പാൻ എൻ എല്ലാക്ഷീണതയും,
ലാളിപ്പാൻ പാലിപ്പാൻ ദൈവപുത്രാ,
നീയല്ലാതാരുമില്ലാ. [പല്ലവി]
6 സത്യവിശ്വാസത്തെ കാത്തീടുവാൻ,
നിത്യം നിൻ കീർത്തിയെ പാടീടുവാൻ,
ഭ്രുത്യന്മാരിൽ കൃപ നൽകീടുക-
നീയല്ലാതാരുമില്ലാ. [പല്ലവി]
7 ദൈവമഹത്വത്തിൽ താൻ വരുമ്പോൾ,
ജീവകിരീടത്തെ താൻ തരുമ്പോൾ,
അപ്പോഴും ഞങ്ങൾ പാടീടും നാഥാ,
നീയല്ലാതാരുമില്ലാ. [പല്ലവി]
Source: The Cyber Hymnal #15047