14415. അനുഗ്രഹ ഉറവേ വാ

1 അനുഗ്രഹ ഉറവേ വാ, നിറക്കെന്നിൽ കൃപയെ.
വറ്റിടാ കൃ-പായുറവേ പാടീടും ഞാൻ ഉച്ചത്തിൽ,
നന്ദി ഗാനം പഠിപ്പിക്ക വാനോർ പാടും ഗാനങ്ങൾ,
പർവ്വതേ ഞാൻ നോക്കിടുന്നു വീണ്ടെടുപ്പിൻ സ്നേഹമേ.

2 ദേഹി ദേഹം പിരിയുന്ന നാൾ വരെ കരയും ഞാൻ.
ഭൂവിൽ നീ തരുന്നതെല്ലാം സ്തോത്രത്തോടെ കൈക്കൊള്ളും.
ഉയർത്തും ഞാൻ എബനേസർ, ഇന്നയോളം നടത്തി!
വീട്ടിലെത്തും നാൾവരെ താൻ ആനന്ദമായ് നടത്തും.

3 ദൈവത്തിൽ നിന്നകന്നപ്പോൾ യേശുവെന്നെ കണ്ടെത്തി,
ആപത്തിൻ നടുവിൽ നിന്നും രക്തം ചിന്തി രക്ഷിച്ചു.
നടത്തുന്നു ഇന്നും എന്നെ, മർത്യ നാവാൽ വർണ്ണിക്കാ!
ദേഹത്തിലിരിക്കും കാലം സാധ്യമല്ലേ വർണ്ണിപ്പാൻ.

4 കൃപയ്ക്കു കടപ്പെട്ടു ഞാൻ ഭാരത്താൽ വലയുന്നു!
അലയും എൻ മാനസത്തെ ബന്ധിക്ക നീ നന്മയാൽ,
അകലും ഞാൻ നിന്നിൽ നിന്നും, ദൈവസ്നേഹം മറന്നു,
എൻ ഹൃദയം തരുന്നിന്നു നിന്റേതായുറപ്പിക്ക.

5 പാപത്തെ വിട്ടകലുന്നാൾ നിൻ മുഖം ഞാൻ ദർശ്ശിക്കും.
രക്തത്താൽ വെളുപ്പിച്ചങ്കി ധരിച്ചു പാടീടും ഞാൻ.
നീ വീണ്ടാതാം എന്റെ ആത്മം കൈക്കൊൾക നീ വൈകാതെ,
ദൂതന്മാരെ അയച്ചെന്നെ നിത്യതയ്ക്കായ് ഒരുക്ക.

Text Information
First Line: അനുഗ്രഹ ഉറവേ വാ, നിറക്കെന്നിൽ കൃപയെ
Title: അനുഗ്രഹ ഉറവേ വാ
English Title: Come, thou fount of every blessing
Author: Robert Robinson (1758)
Translator: Simon Zachariah (2014)
Language: Malayalam
Copyright: Public Domain
Tune Information
Name: [അനുഗ്രഹ ഉറവേ വാ, നിറക്കെന്നിൽ കൃപയെ]
Composer: John Wyeth (1813)
Key: E♭ Major
Copyright: Public Domain



Media
More media are available on the tune authority page.

Suggestions or corrections? Contact us
It looks like you are using an ad-blocker. Ad revenue helps keep us running. Please consider white-listing Hymnary.org or getting Hymnary Pro to eliminate ads entirely and help support Hymnary.org.