14416. അന്‍പു തിങ്ങും ദയാപരനേ

1 അന്‍പു തിങ്ങും ദയാപരനെ, ഇമ്പമേറും നിന്‍ പാദത്തിങ്കല്‍
നിന്‍ പൈതങ്ങളടിയാരിതാ കുമ്പിടുന്നേയനുഗ്രഹിക്ക

പല്ലവി:
വരിക വരിക ഈ യോഗ മദ്ധ്യേ
ചൊരിയേണം നിന്നാത്മ വരം പരിശുദ്ധ പരാ പരനേ!

ഒന്നിലേറെയാളുകള്‍ നിന്റെ നന്നിധാനത്തിങ്കല്‍ വരുമ്പോള്‍
വന്നു ചേരുമവര്‍ നടുവില്‍ എന്നു ചൊന്ന ദയാപരനേ! [പല്ലവി]

നിന്നുടെ മഹത്വ സന്നിധി-യെന്നിയേ ഞങ്ങള്‍ക്കാശ്രയമായ്
ഒന്നുമില്ലെന്നറിഞ്ഞീശനേ! വന്നിതാ ഞങ്ങള്‍ നിന്‍ പാദത്തില്‍ [പല്ലവി]

തിരുമുമ്പില്‍ വന്ന ഞങ്ങളെ വെറുതെ അയച്ചീടരുതേ!
തരണം നിന്‍ കൃപാവരങ്ങള്‍ നിറവായ്‌ പരനേ! ദയയായ്. [പല്ലവി]

Text Information
First Line: അന്‍പു തിങ്ങും ദയാപരനെ, ഇമ്പമേറും നിന്‍ പാദത്തിങ്കല്‍
Title: അന്‍പു തിങ്ങും ദയാപരനേ
Author: P. V. Thommy
Refrain First Line: വരിക വരിക ഈ യോഗ മദ്ധ്യേ
Language: Malayalam
Copyright: Public Domain
Tune Information
Name: CELESTE
Key: A Major
Source: Lancashire Sunday School Song, 1857
Copyright: Public Domain



Media
Adobe Acrobat image: PDF
MIDI file: MIDI
Noteworthy Composer score: Noteworthy Composer Score
More media are available on the tune authority page.

Suggestions or corrections? Contact us
It looks like you are using an ad-blocker. Ad revenue helps keep us running. Please consider white-listing Hymnary.org or getting Hymnary Pro to eliminate ads entirely and help support Hymnary.org.