| 14428 | The Cyber Hymnal#14429 | 14430 |
| Text: | ആത്മാവാം വഴികാട്ടി എന്നെ സദാ നടത്തി |
| Author: | Marcus M. Wells |
| Translator: | Rev. Thomas Koshy, 1857-1940 |
| Tune: | GUIDE |
| Composer: | Marcus Morris Wells |
| Media: | MIDI file |
1 ആത്മാവാം വഴികാട്ടി എന്നെ സദാ നടത്തി
കൊണ്ടുപോകും വനത്തിൽ കൂടെ സാവധാനത്തിൽ
ക്ഷീണരേ സന്തോഷിപ്പിൻ തൻ ഇമ്പ മൊഴി കേൾപ്പിൻ
സഞ്ചാരീ നീ കൂടെ വാ ചേർക്കാം നിന്നെ വീട്ടിൽ ഞാൻ
2 ഉള്ളം തളർന്നേറ്റവും ആശയറ്റനേരവും
ക്രൂശിൻ രക്തം കാണിച്ചു ആശ്വാസം നൽകീടുന്നു
ശുദ്ധാത്മാവിൻ പ്രഭയിൽ ഞാനൊളിക്കും നേരത്തിൽ
ശത്രു ശല്ല്യമൊന്നുമേ പേടിക്കേണ്ട എങ്ങുമേ
3 സത്യ സഖി താൻ തന്നെ സർവദാ എൻ സമീപെ
തുണയ്ക്കും നിരന്തരം നീക്കും ഭയം സംശയം
കാറ്റുഗ്രമടിക്കിലും ഇരുൾ കനത്തീടിലും
സഞ്ചാരീ നീ കൂടെ വാ ചേർക്കാം നിന്നെ വീട്ടിൽ ഞാൻ
4 ആയുഷ്കാലത്തിനന്തം ചേർന്നാർത്തി പൂണ്ട നേരം
സ്വർഗ്ഗ ചിന്ത മാത്രമേ ഏകമെന്നാശ്രയമേ
താൻ മാത്രം ആ നേരത്തും എന്നെ ആഴം കടത്തും
സഞ്ചാരീ നീ കൂടെ വാ ചേർക്കാം നിന്നെ വീട്ടിൽ ഞാൻ
| Text Information | |
|---|---|
| First Line: | ആത്മാവാം വഴികാട്ടി എന്നെ സദാ നടത്തി |
| Title: | ആത്മാവാം വഴികാട്ടി എന്നെ സദാ നടത്തി |
| English Title: | Holy Spirit, faithful guide |
| Translator: | Rev. Thomas Koshy, 1857-1940 |
| Author: | Marcus M. Wells |
| Meter: | 77.77 D |
| Language: | Malayalam |
| Copyright: | Public Domain |
| Tune Information | |
|---|---|
| Name: | GUIDE |
| Composer: | Marcus Morris Wells |
| Meter: | 77.77 D |
| Key: | G Major or modal |
| Copyright: | Public Domain |
| Media | |
|---|---|
| Adobe Acrobat image: | |
| MIDI file: | |
| Noteworthy Composer score: | |