| 14448 | The Cyber Hymnal#14449 | 14450 |
| Text: | ആശ്ചര്യ കൃപ ഇമ്പമേ എന്നെയും രക്ഷിച്ചു |
| Author: | John Newton |
| Translator: | Simon Zachariah |
| Tune: | [ആശ്ചര്യ കൃപ ഇമ്പമേ എന്നെയും രക്ഷിച്ചു] |
| Media: | MIDI file |
1 ആശ്ചര്യ കൃപ ഇമ്പമേ എന്നെയും രക്ഷിച്ചു.
ഞാന്‍ അന്ധനായ് കണ്ടെത്തി നീ തുറന്നെന്‍ കണ്ണുകള്‍
2 കൃപയേകും ഭയം ഉള്ളില്‍ കൃപയാല്‍ നീങ്ങിയേ
അനര്ഘമാം കൃപയതിന്‍ വിശ്വാസമെന് ഭാഗ്യം
3 വൈഷ്മ്യമേറും മേട്ടിലും കൃപയാല്‍ താങ്ങിയേ
ആ ദിവ്യകൃപ ആശ്രയം വീട്ടിലെത്തും വരെ.
4 നന്മയിന് വാഗ്ദത്തം തന്നെ എന്നാശയില്‍ സ്തൈര്യം
എന്‍ ഓഹരിയും ക്ഷേമവും ജീവിതാന്ത്യം വരെ
5 മര്‍ത്യമാം ദേഹ ചൈതന്യം നിശ്ചലമാകുമ്പോള്‍
മറക്കുള്ളില്‍ പ്രാപിക്കും ഞാന്‍ ശാന്തി ആനന്ദവും.
6 *മഞ്ഞു പോല്‍ മാറും ഭൂമിയും സൂര്യ ശോഭ മങ്ങും
എന്നെ വിളിച്ച ദൈവമോ എന്നേക്കും എന്‍ സ്വന്തം
7 വാഴ്ത്തീടും നിത്യതയോളം നിസ്തുല്ല്യ കൃപയെ
ആഴമാം സ്നേഹം ആശ്ചര്യം ആദി അനാദിയേ
| Text Information | |
|---|---|
| First Line: | ആശ്ചര്യ കൃപ ഇമ്പമേ എന്നെയും രക്ഷിച്ചു |
| Title: | ആശ്ചര്യ കൃപ ഇമ്പമേ എന്നെയും രക്ഷിച്ചു |
| English Title: | Amazing grace, how sweet the sound |
| Author: | John Newton (1779) |
| Translator: | Simon Zachariah |
| Language: | Malayalam |
| Copyright: | Public Domain |
| Tune Information | |
|---|---|
| Name: | [ആശ്ചര്യ കൃപ ഇമ്പമേ എന്നെയും രക്ഷിച്ചു] |
| Key: | G Major or modal |
| Source: | Virginia Harmony, 1831 |
| Copyright: | Public Domain |