14474. ഉന്നതമാം പാറ

1 ഉന്നതമാം പാറമേലേ-
-ക്കെന്നെ നീ അ-ണച്ചുകൊൾ.
ശത്രു തെല്ലും തോല്പിക്കാത്ത,
കോട്ട തന്നിൽ ചേർക്കേണം.

പല്ലവി:
കർത്തൻ പാറ എന്നാശ്ര-യം
രക്ഷ ശാന്തി സൗജന്യം
അതിൻ നിഴൽ എന്നഭ-യം
ആശ്രയിക്കാം എന്നെന്നും

2 ലോക കൊടുങ്കാറ്റിൽ നിന്നും
ഭദ്രമായ് മ-റയ്ക്കുന്നു
കർത്തൻ പാറ, പൂർണ്ണരക്ഷ,
മാധുര്യമാം വിശ്രാന്തി. [പല്ലവി]

3 ഉന്നതമാം കർത്തൻ പാറ
എകിടുന്നു എപ്പോഴും
അളവില്ലാ ആമോദ-വും,
അതിൻ ദിവ്യ ശക്തിയും, [പല്ലവി]

4 ഉന്നതമാം കർത്തൻ പാറ
മോദമായ് ന-ടത്തുന്നു,
ദിനം തോറും പുതുക്കുന്നു
ശുദ്ധമാക്കു-ന്നാത്മാവെ [പല്ലവി]

5 ഉന്നതമാം കർത്തൻ പാറ
രക്ഷിക്കു-ന്നെൻ ആത്മാവെ,
വിശ്വാസം, പ്ര-ത്യാശ, സ്നേഹം,
കൃപയാൽ വർ-ദ്ധിക്കുന്നു. [പല്ലവി]

6 സ്തുതി പാടും നിനക്കെന്നും
രക്ഷിക്കും നിൻ ശക്തിക്കായ്
പാർക്കും എന്നും നിൻ നിഴ-ലിൽ
വീശീടും ജയക്കൊടി [പല്ലവി]

Text Information
First Line: ഉന്നതമാം പാറമേലേ
Title: ഉന്നതമാം പാറ
English Title: Lead me to the rock that's higher
Author: Lewis Hartsough
Translator: Simon Zachariah
Refrain First Line: കർത്തൻ പാറ എന്നാശ്ര-യം
Language: Malayalam
Copyright: Public Domain
Tune Information
Name: CLEMENTINE
Key: F Major or modal
Copyright: Public Domain



Media
Adobe Acrobat image: PDF
MIDI file: MIDI
Noteworthy Composer score: Noteworthy Composer Score

Suggestions or corrections? Contact us
It looks like you are using an ad-blocker. Ad revenue helps keep us running. Please consider white-listing Hymnary.org or getting Hymnary Pro to eliminate ads entirely and help support Hymnary.org.