14544 | The Cyber Hymnal#14545 | 14546 |
Text: | ഓടി കൂടിൻ യേശുവോടു |
Author: | Henry H. Milman |
Translator: | Unknown |
Tune: | TRENTINO |
Composer: | Daniel Brink Towner |
Media: | MIDI file |
1 ഓടി കൂടിൻ യേശുവോടു
പാടി ചൊല്ലീടിൻ ഹോശാനാ
നൽ ഓല കൈയിൽ ഏന്തുവിൻ
സീയോന്റെ ബാലർ ഏവരും
പല്ലവി:
ഓടി കൂടിൻ യേശുവോടു
പാടി ചൊല്ലീടിൻ ഹോശാനാ
2 ഓടിക്കൂടിൻ യേശുവോടു
മോടിയോടു വാനോർ സൈന്യം
ഖേദമാശ്ചര്യമവർക്കു
നാഥനിങ്ങനെ പോകയിൽ [പല്ലവി]
3 ഓടി കൂടിൻ യേശുവോടു
പാടി ചൊല്ലീടിൻ ഹോശാനാ
ക്രൂശിങ്കലാമിതിൻ അന്തം
നാശ ദോഷമാകെ നീക്കാൻ [പല്ലവി]
4 ഓടി കൂടിൻ യേശുവോടു
നാടും വീടും കൂടും എല്ലാം
ചേരും വേഗം അന്ത്യയുദ്ധം
തീരും എല്ലാം കുരിശിങ്കൽ- [പല്ലവി]
5 ഓടി കൂടിൻ യേശുവോടു
മുടി ചൂടി ചൂടിൻ ശിരസ്സതിൽ
സീയോന്റെ രാജൻ വാഴട്ടെ
ഈ ഉള്ളോരെല്ലാവർമേലും [പല്ലവി]
6 ഓടി കൂടിൻ യേശുവോടു
പാടിചൊല്ലീടിൻ ഹോശാനാ
ഗർദ് ദഭവാഹനൻ പിമ്പിൽ
ആർത്തു ശബ്ദിപ്പിൻ ഹോശാന [പല്ലവി]
7 ഓടി കൂടിൻ യേശുവോടു
വീഥി മൂടി പത്രങ്ങളാൽ
ശീല നീളെ വിരിച്ചീടിൻ
കോലാഹലമായ ഘോഷിപ്പിൻ [പല്ലവി]
8 ഓടി കൂടിൻ യേശുവോടു
പാടി ചൊല്ലീടിൻ ഹോശാനാ
വെടിയല്ലേ, കൈവിടൊല്ലേ
അടിയാരെ ഒരിക്കലും- [പല്ലവി]
Text Information | |
---|---|
First Line: | ഓടി കൂടിൻ യേശുവോടു |
Title: | ഓടി കൂടിൻ യേശുവോടു |
English Title: | Ride on, ride on in majesty |
Author: | Henry H. Milman |
Translator: | Unknown |
Meter: | LMD |
Language: | Malayalam |
Copyright: | Public Domain |
Tune Information | |
---|---|
Name: | TRENTINO |
Composer: | Daniel Brink Towner |
Meter: | LMD |
Key: | D♭ Major |
Copyright: | Public Domain |
Media | |
---|---|
Adobe Acrobat image: | ![]() |
MIDI file: | ![]() |
Noteworthy Composer score: | ![]() |