| 14631 | The Cyber Hymnal#14632 | 14633 |
| Text: | ഞാനെന്നും എൻ യേശു |
| Author: | Unknown |
| Tune: | PROTECTION |
| Composer: | Joseph Funk |
| Media: | MIDI file |
1 ഞാനെന്നും എൻ യേശുരക്ഷതാവിലും
താൻ അരുളിയ തേന്മൊഴികൾ എല്ലാം
എന്നിലും വസിച്ചീടുന്നാകിൽ അവൻ
തന്നീടും എപ്പോഴും എൻ യാചനകൾ
2 ക്രിസ്തുവിൻ നാമത്തിൽ എന്നപേക്ഷകൾ
നിത്യവും ഞാൻ കഴിച്ചീടുകിൽ താതൻ
തന്നുടെ മഹത്വത്തിന്നായിട്ടവൻ
തന്നീടും എപ്പോഴും എൻ യാചനകൾ
3 ദൈവത്തിൻ വിലയേറും വാഗ്ദത്തങ്ങൾ
ജീവവിശ്വാസത്താൽ പിടിച്ചു കൊണ്ടു
തന്നോട് ധൈര്യമായി മുട്ടിക്കിൽ യേശു
തന്നീടും എപ്പോഴും എൻ യാചനകൾ
4 വിശുദ്ധദൈവേഷ്ടമായുള്ളവ ഞാൻ
യേശുവോടു ചോദിച്ചു ക്ഷമയോടെ
തന്നുടെ മുമ്പിൽ കാത്തിരുന്നാൽ
അവൻ തന്നീടും എപ്പോഴും എൻ യാചനകൾ
5 മറ്റുള്ളെല്ലാവരോടും അവരുടെ
കുറ്റങ്ങളെ ക്ഷമിച്ചവരെ സദാ
എന്നെപ്പോലെ തന്നെ സ്നേഹിക്കിൽ
യേശു തന്നീടും എപ്പോഴും എൻ യാചനകൾ
6 ദൈവാത്മാവെന്നേ പഠിപ്പിച്ചു തന്നെ
ദിവസവും ഞാൻ അനുസരിക്കുകിൽ
എന്നുടെ പ്രിയ രക്ഷകനേശു താൻ
തന്നീടും എപ്പോഴും എൻ യാചനകൾ
| Text Information | |
|---|---|
| First Line: | ഞാനെന്നും എൻ യേശുരക്ഷതാവിലും |
| Title: | ഞാനെന്നും എൻ യേശു |
| Author: | Unknown |
| Meter: | 11.11.11.11 |
| Language: | Malayalam |
| Copyright: | Public Domain |
| Tune Information | |
|---|---|
| Name: | PROTECTION |
| Composer: | Joseph Funk |
| Meter: | 11.11.11.11 |
| Key: | A♭ Major |
| Copyright: | Public Domain |
| Media | |
|---|---|
| Adobe Acrobat image: | |
| MIDI file: | |
| Noteworthy Composer score: | |