14633. ഞാൻ ക്രൂശിൻ യോദ്ധാവല്ലയോ?

1 ഞാൻ ക്രൂശിൻ യോദ്ധാവല്ലയോ?
കുഞ്ഞാട്ടിൻ പിൻഗാമി,
തൻ ലക്ഷ്യം ലജ്ജയല്ലൊട്ടും,
ലജ്ജിക്കാ തൻ പേരിൽ!

പല്ലവി:
എൻ പേർക്കായ് മരിച്ചതാം
എന്റെ ക്രിസ്തൻ നാമത്തിൽ
കിരീടം പ്രാപിച്ചീടുമേ
എന്തു വന്നീടിലും

2 വാനോളം മഹിമ വേണമോ?
പൂമെത്ത വേണമോ?
മറ്റുള്ളോർ പൊരുതി നേടുമ്പോൾ,
രക്തം ചിന്തീടുമ്പോൾ. [പല്ലവി]

3 ആരാണെൻ ശത്രു പോരിതിൽ?
പ്രളയം നേരിടാൻ,
മിത്രമായ് ആരു ലോകത്തിൽ?
ദൈവമായ് ചേർത്തിടാൻ. [പല്ലവി]

4 യുദ്ധം ചെയ്യേണം വാഴുവാൻ,
ധൈര്യം താ ദൈവമേ;
കഷ്ടം, ശോ-ധന നേരിടും,
നിൻ വാക്കിൻ ശക്തിയാൽ! [പല്ലവി]

5 നിൻ ശുദ്ധർ മ്രുത്യുവൊന്നിനാൽ
ഈ പോരിൽ ജയിക്കും;
ജയം വിശ്വാസകണ്ണിനാൽ,
ദൂരെയായ് കണ്ടവർ! [പല്ലവി]

6 മഹത്വ നാൾ വന്നീടുമ്പോൾ-
ജയത്തിൻ അങ്കിയാൽ,
നിൻ സേന വാനിൽ മിന്നുമ്പോൾ,
മഹത്വം നിൻ സ്വന്തം! [പല്ലവി]

Text Information
First Line: ഞാൻ ക്രൂശിൻ യോദ്ധാവല്ലയോ?
Title: ഞാൻ ക്രൂശിൻ യോദ്ധാവല്ലയോ?
Author: Isaac Watts
Author (refrain): Ira Sankey
Translator: Simon Zachariah
Refrain First Line: എൻ പേർക്കായ് മരിച്ചതാം
Language: Malayalam
Copyright: Public Domain
Tune Information
Name: [ഞാൻ ക്രൂശിൻ യോദ്ധാവല്ലയോ?]
Composer: Ira David Sankey
Key: D Major
Copyright: Public Domain



Media
MIDI file: PDF
More media are available on the tune authority page.

Suggestions or corrections? Contact us