14725. ദൈവമേ ഈ ആണ്ടിനെ

1 ദൈവമേ ഈ ആണ്ടിനെ
പ്രതിഷ്ഠിക്കുന്നു
എടുപ്പാൻ എൻ പങ്കിനെ
കാത്തിരിക്കുന്നു
ഇല്ലെനിക്കിതല്ലാതെ
പ്രാർതഥന വേറെ
മഹത്വമാക്കേണമേ!
നിന്റെ നാമത്തെ.

2 കുട്ടി തന്റെ ഇഷ്ടം പോലെ
ആഗ്രഹിക്കാമോ?
താതൻ നന്മ അല്ലാതെ
നിത്യം നൽകുമോ?
തന്നതെല്ലാറ്റിനുമേ
സ്തോത്രമെന്നുമേ
മഹത്വമാക്കേണമേ!
നിന്റെ നാമത്തെ.

3 ഇന്നും നീ സന്തോഷത്തെ
എനിക്കു തന്നാൽ
ഇമ്പമാം പ്രകാശത്തെ
എന്മേൽ വീശിയാൽ
എൻ ഹൃദയമെപ്പോഴും
ചൊല്ലീടും ഇദം
മഹത്വമാക്കേണമേ!
നിന്റെ നാമത്തെ.

4 ക്രൂശു ഞാൻ എടുക്കുവാൻ
നിൻ ഹിതം എങ്കിൽ
ലാഭം നഷ്ടമാകുവാൻ
സംഗതി എങ്കിൽ
നിൻ പുത്രൻ ചൊന്നപോലെ
എന്നും എന്നുള്ളിൽ
മഹത്വമാക്കേണമേ!
നിന്റെ നാമത്തെ.

Text Information
First Line: ദൈവമേ ഈ ആണ്ടിനെ
Title: ദൈവമേ ഈ ആണ്ടിനെ
English Title: Father, let me dedicate
Author: Lawrence Tuttiett (1864)
Translator: Unknown
Meter: 75.75 D
Language: Malayalam
Copyright: Public Domain
Tune Information
Name: FATHER, LET ME DEDICATE
Composer: George Alexander Macfarren (1872)
Meter: 75.75 D
Key: D Major
Copyright: Public DomainMedia
Adobe Acrobat image: PDF
MIDI file: MIDI
Noteworthy Composer score: Noteworthy Composer Score
More media are available on the tune authority page.

Suggestions or corrections? Contact us