Go Ad-Free
If you regularly use Hymnary.org, enhance your experience with Hymnary Pro—ad-free browsing plus powerful tools for planning, discovery and customization.
| 14727 | The Cyber Hymnal#14728 | 14729 |
| Text: | ദൈവമേ നിൻ അറിവാലെ |
| Author: | Mary Elizabeth Dobell Maxwell |
| Translator: | Volbrecht Nagel |
| Tune: | [ദൈവമേ നിൻ അറിവാലെ ഹൃദയം നിറക്കുകെ] |
| Composer: | Ada Rose Gibbs |
| Media: | MIDI file |
1 ദൈവമേ നിൻ അറിവാലെ ഹൃദയം നിറക്കുകെ
ജീവനാം നിൻ കൃപയാലെ- ആത്മ-കണ് തുറക്കുകേ
പല്ലവി:
ദൈവജ്ഞാനം ശ്രേഷ്ഠ ദാനം ഭക്തൻ സത്യ സമ്പത്തും
വാഞ്ചിക്കേണം, കെഞ്ചിടേണം ക്രിസ്തുവിങ്കൽ കണ്ടെത്തും
2 ഒരു ബാലൻ തന്റെ പാത നിർമ്മലമാക്കീടുവാൻ
കരുതേണം നിൻ പ്രമാണം കേട്ടു കാത്തു സൂക്ഷിപ്പാൻ [പല്ലവി]
3 തേടിയൊരു ശലമോനും ഈ നിക്ഷേപം ദർശ്ശനെ
നേടി കർത്തൻ സുപ്രസാദം കേട്ടു തൻ രഹസ്യത്തെ [പല്ലവി]
4 ദൈവ ഭക്തർക്കടിസ്ഥാനം സത്യത്തിൻ പ്രകാശനം
ജീവശക്തി അതിൻ ദാനം സത്യത്തിൻ പ്രകാശനം [പല്ലവി]
5 നടക്കുമ്പോൾ ഇടറാതെ ജ്ഞാനം, കാൽകൾ സൂക്ഷിക്കും
കിടക്കുമ്പോൾ കൈവിടാതെ ചുറ്റും കാവൽ നിന്നീടും [പല്ലവി]
6 മണ്ണും പൊന്നും നീങ്ങിപ്പോകും കണ്ണിൻ മോഹം നീങ്ങുമെ
വിണ്ണിൻ ദാനം ആത്മജ്ഞാനം നിലനിൽക്കും എന്നുമേ [പല്ലവി]
7 ദൈവമേ നിൻ വെളിപ്പാടിൻ ആത്മാവിങ്ങു നൽകുകെ
നിൻപ്രകശം അവകാശം ആക്കുവാൻ തന്നരുൾക. [പല്ലവി
| Text Information | |
|---|---|
| First Line: | ദൈവമേ നിൻ അറിവാലെ ഹൃദയം നിറക്കുകെ |
| Title: | ദൈവമേ നിൻ അറിവാലെ |
| English Title: | How I praise Thee, precious Savior |
| Author: | Mary Elizabeth Dobell Maxwell (1892) |
| Translator: | Volbrecht Nagel |
| Refrain First Line: | ദൈവജ്ഞാനം ശ്രേഷ്ഠ ദാനം ഭക്തൻ സത്യ സമ്പത്തും |
| Language: | Malayalam |
| Copyright: | Public Domain |
| Tune Information | |
|---|---|
| Name: | [ദൈവമേ നിൻ അറിവാലെ ഹൃദയം നിറക്കുകെ] |
| Composer: | Ada Rose Gibbs |
| Key: | A♭ Major |
| Copyright: | Public Domain |