Go Ad-Free
If you regularly use Hymnary.org, enhance your experience with Hymnary Pro—ad-free browsing plus powerful tools for planning, discovery and customization.
| 14729 | The Cyber Hymnal#14730 | 14731 |
| Text: | ദൈവമേ സ്നേഹ രൂപനെ- എന്നെ നീ തള്ളീടല്ലേ |
| Author: | K. P. Philip |
| Tune: | [ദൈവമേ സ്നേഹ രൂപനെ- എന്നെ നീ തള്ളീടല്ലേ] |
| Arranger: | Joe Uthap |
| Composer: | K. P. Philip |
| Media: | MIDI file |
1 ദൈവമേ സ്നേഹ രൂപനെ- എന്നെ നീ തള്ളീടല്ലേ
സന്താപത്താല്‍ വിളിക്കുന്നെ- ദോഷിയെ രക്ഷിക്കണേ
2 നിന്റെ സ്നേഹമറിഞ്ഞിട്ടും- നിന്നെ സ്നേഹിച്ചില്ലേ ഞാന്‍
തന്നിഷ്ടനായ് നടന്നുപോയ്- നീക്കണേ എന്‍ പാപത്തെ
3 ഈ ലോകത്തിന് സുഖങ്ങളെ- തേടിപ്പോയ് ഞാന്‍ ആര്ത്തിയാല്
സ്വര്‍ലോകഭാഗ്യം പിന്തള്ളി- ഭോഷത്വം ഞാന്‍ കാണിച്ചു.
4 സത്യമല്ലാത്ത വാക്കുകള്‍- ശങ്കയെന്ന്യേ ഓതി ഞാന്‍
നീതിയല്ലാത്ത ക്രിയകള്‍- ദയകൂടാതെ ചെയ്തു ഞാന്‍
5 അശുദ്ധമായ ചിന്തകള്‍- മലിനമായ കാഴ്ചകള്‍
അശുദ്ധമാക്കി മാനസം- അന്ധമാക്കി കണ്കളെ
6 മോഹങ്ങള്‍ സാധിച്ചീടുവാന്‍- കൌശലം പ്രയോഗിച്ചു
മഹാനെന്നു നിരൂപിച്ചു -നിന്ദാപാത്രമായിപ്പോയ്
7 മതിമറന്നു നിഗളിച്ചു -സുഖങ്ങള്‍ പെരുകി വന്നപ്പോള്‍
അതിന് ഫലത്താല്‍ വീണു പോയ്- ലജ്ജിക്കുന്നു നീചന് ഞാന്‍
8 കഷ്ടതകള്‍ ധാരാളം ഞാന്‍- ചുറ്റുപാടും കണ്ടിട്ടും
ഒട്ടും കാരുണ്യം ഇല്ലാതെ- സ്വാര്‍ത്ഥം മാത്രം പ്രവര്‍ത്തിച്ചു.
9 ഇപ്പോഴിതാ നിന് പാദത്തില്‍- കുമ്പിടുന്നു ഏഴ ഞാന്‍
ഉള്‍പ്പൂവിനെ ശുദ്ധി ചെയ്തു- ജീവിപ്പിക്ക ദോഷിയെ
| Text Information | |
|---|---|
| First Line: | ദൈവമേ സ്നേഹ രൂപനെ- എന്നെ നീ തള്ളീടല്ലേ |
| Title: | ദൈവമേ സ്നേഹ രൂപനെ- എന്നെ നീ തള്ളീടല്ലേ |
| Author: | K. P. Philip |
| Language: | Malayalam |
| Copyright: | Public Domain |
| Tune Information | |
|---|---|
| Name: | [ദൈവമേ സ്നേഹ രൂപനെ- എന്നെ നീ തള്ളീടല്ലേ] |
| Composer: | K. P. Philip |
| Arranger: | Joe Uthap |
| Key: | C Major |
| Copyright: | Public Domain |