Go Ad-Free
If you regularly use Hymnary.org, you might benefit from eliminating ads. Consider buying a Hymnary Pro subscription.
14739 | The Cyber Hymnal#14740 | 14741 |
Text: | ദൈവസ്നേഹം പോലെ വേറെ സ്നേഹം ഇല്ലഹോ! |
Author: | K. P. Philip |
Tune: | [അബ്ബാ! താതാ! എന്നു ഞങ്ങള്‍] |
Arranger: | Joe Uthup |
Composer: | K. P. Philip |
Media: | MIDI file |
പല്ലവി:
ദൈവസ്നേഹം പോലെ വേറെ സ്നേഹം ഇല്ലഹോ! (2)
ചരണങ്ങള്‍
1 അബ്ബാ! താതാ! എന്നു ഞങ്ങള്‍
വിളിച്ചീടുവാന്‍ (2)
അംബരവാസിയാം ദൈവം (2)
പുത്രത്വം തന്നു- [പല്ലവി]
2 ജീവാഹാര പാനീയമാം
പ്രാണനായകന്‍ (2)
ജീവനറ്റ പാപികള്‍ക്കു(2)
ജീവനെ തന്നു- [പല്ലവി]
3 നല്ലിടയനാകുന്നെന്നു
വല്ലഭന്‍ ചൊല്ലി(2)
ചെല്ലും ആടുകള്‍ തന്‍ പിമ്പേ (2)
അല്ലല്‍ നീങ്ങിടാന്‍- [പല്ലവി]
4 സത്യ മുന്തിരി വള്ളിയാം
പുത്രനാം ദൈവം(2)
ചെത്തി ശുദ്ധമാക്കും ഫലം (2)
അധികം കായ്പാന്‍- [പല്ലവി]
5 ആത്മാവാല്‍ ദൈവത്തിന്‍ സ്നേഹം
പകര്‍ന്നു നമ്മില്‍ (2)
നമ്മെ താന്‍ സ്നേഹിച്ച പോലെ (2)
നമ്മള്‍ സ്നേഹിപ്പാന്‍- [പല്ലവി]
Text Information | |
---|---|
First Line: | അബ്ബാ! താതാ! എന്നു ഞങ്ങള്‍ |
Title: | ദൈവസ്നേഹം പോലെ വേറെ സ്നേഹം ഇല്ലഹോ! |
Author: | K. P. Philip |
Refrain First Line: | ദൈവസ്നേഹം പോലെ വേറെ സ്നേഹം ഇല്ലഹോ! |
Language: | Malayalam |
Copyright: | Public Domain |
Tune Information | |
---|---|
Name: | [അബ്ബാ! താതാ! എന്നു ഞങ്ങള്‍] |
Composer: | K. P. Philip |
Arranger: | Joe Uthup |
Key: | F Major or modal |
Copyright: | Public Domain |