Go Ad-Free
If you regularly use Hymnary.org, you might benefit from eliminating ads. Consider buying a Hymnary Pro subscription.
14738 | The Cyber Hymnal#14739 | 14740 |
Text: | ദൈവസ്‌തുതിക്കു നെഞ്ചം താ |
Author: | Charles Wesley |
Translator: | Simon Zachariah |
Tune: | RICHMOND |
Composer: | Thomas Haweis |
Media: | MIDI file |
1 ദൈവസ്‌തുതിക്കു നെഞ്ചം താ
പാവനഹൃദയം
സുലഭം ചിന്തിയ രക്തം
തളിച്ച ഹൃദയം.
2 സൗമ്യം, താഴ്മ, ക്ഷമാചിത്തം
പ്രിയ കൃസ്താസനം
ക്രിസ്തു താൻ ശബ്ദിക്കുമതിൽ
ക്രിസ്തുമാത്രം വാഴും
3 ഉള്ളിൽ വസിപ്പോനിൽനിന്നു
ഒന്നും പിരിക്കാത്ത
താഴ്ത്തനുതാപഹൃദയം
സത്യ ശ്രദ്ധ ശുദ്ധം.
4 നവ ചിന്ത തിങ്ങും ചിത്തം
ദൈവ സ്നേഹം പൂർണ്ണം
സത്യശുദ്ധി നന്മപൂർണ്ണം
കർത്താ, നിൻ ചിത്തം പോൽ.
5 *നിൻ സ്നേഹ ചിത്തം മാറിടാ
ഖേദമകറ്റീടും
നിൻ സ്നേഹം താ എൻ യേശുവേ
ഖേദമാനസ്സൻ ഞാൻ
6 *സ്വസ്ഥതയില്ലാ ഹൃത്തിങ്കൽ
നീ ശാന്തി നൽകുകേ
സ്വാർത്ഥ ചിത്തം നീക്കീടുകേ
ഏദൻ പ്രാപിപ്പോളം
7 *നിൻ കൃപാ മൊഴിയെന്നുള്ളിൽ
ശാന്തിയരുളട്ടെ
ഒളി മന്നാ, ജീവ വൃക്ഷം,
വെള്ളക്കല്ലും നൽക
8 തന്നു നിൻ സ്വഭാവം കർത്താ,
എന്നിലിറങ്ങി വാ,
ചിത്തേ എഴുതു നിൻ നാമം
പുത്തൻ സ്നേഹനാമം.
Text Information | |
---|---|
First Line: | ദൈവസ്‌തുതിക്കു നെഞ്ചം താ |
Title: | ദൈവസ്‌തുതിക്കു നെഞ്ചം താ |
English Title: | O for a heart to praise my God |
Author: | Charles Wesley |
Translator: | Simon Zachariah |
Meter: | CM |
Language: | Malayalam |
Copyright: | Public Domain |
Tune Information | |
---|---|
Name: | RICHMOND |
Composer: | Thomas Haweis (1792) |
Meter: | CM |
Key: | F Major or modal |
Copyright: | Public Domain |
Media | |
---|---|
Adobe Acrobat image: | |
MIDI file: | MIDI |
Noteworthy Composer score: | Noteworthy Composer Score |