| 14944 | The Cyber Hymnal#14945 | 14946 |
| Text: | യേശുവിൽ ഞാൻ അർപ്പിച്ചീടും |
| Author: | J. C. Morgan |
| Tune: | [യേശുവിൽ ഞാൻ അർപ്പിച്ചീടും] |
| Composer: | George Coles Stebbins |
| Media: | MIDI file |
1 യേശുവിൽ ഞാൻ അർപ്പിച്ചീടും
എല്ലാ സം-ശയങ്ങളും,
"ഭയം വേണ്ട!" തന്റെ വാക്കിൽ
വിശ്വസിക്കും എന്നാളും
പല്ലവി:
പൂർണ്ണമായ് ഞാൻ വിശ്വസിക്കും
മാധുര്യമാം തൻ വാക്കിൽ!
പൂർണ്ണമായ് ഞാൻ വിശ്വസിക്കും
മാധുര്യമാം തൻ വാക്കിൽ!
2 യേശുവിൽ ഞാൻ അർപ്പിച്ചീടും
എന്റെ പാ-പം സർവ്വവും
തൻ രക്തം ക-ഴുകി എന്നെ
തൻ ഭവനെ ചേർത്തീടും [പല്ലവി]
3 യേശുവിൽ ഞാൻ അർപ്പിച്ചീടും
എൻ ഭയ-ങ്ങൾ സർവ്വവും
ചുറ്റും ഇരുൾ മൂടിയാലും
തൻ വെളിച്ചം മങ്ങിടാ [പല്ലവി]
4 യേശുവിൽ ഞാൻ അർപ്പിച്ചീടും
എൻ ആമോദം സർവ്വവും
ഒന്നു മാത്രം എൻ പ്ര-ത്യാശ
മതി എന്നും താൻ മാത്രം [പല്ലവി]
5 യേശുവിൽ ഞാൻ അർപ്പിച്ചീടും
എന്നെ തന്നെ പൂർണ്ണമായ്
ആത്മ,ദേഹി, ദേഹം സർവ്വം
എന്നെന്നേക്കും നിത്യമായ്പ [ല്ലവി]
| Text Information | |
|---|---|
| First Line: | യേശുവിൽ ഞാൻ അർപ്പിച്ചീടും |
| Title: | യേശുവിൽ ഞാൻ അർപ്പിച്ചീടും |
| Author: | J. C. Morgan (1874) |
| Refrain First Line: | പൂർണ്ണമായ് ഞാൻ വിശ്വസിക്കും |
| Language: | English |
| Copyright: | Public Domain |
| Tune Information | |
|---|---|
| Name: | [യേശുവിൽ ഞാൻ അർപ്പിച്ചീടും] |
| Composer: | George Coles Stebbins |
| Key: | F Major or modal |
| Copyright: | Public Domain |