| 15032 | The Cyber Hymnal#15033 | 15034 |
| Text: | സാന്നിദ്ധ്യം ആകേണം |
| Author: | Mosa Valsalam |
| Tune: | MIDLANE |
| Composer: | William Howard Doane |
| Media: | MIDI file |
1 സാന്നിദ്ധ്യം ആകേണം, കര്‍ത്താധി കര്‍ത്തനേ
ഈ യോഗം ഇന്നു കേള്‍ക്കേണം, നിന് ശക്തി വാക്കിനെ
പല്ലവി:
ജീവന് നല്കീടേണം, വന്ദിക്കും നേരമേ,
ആശീര്‍വാദം നല്കീടേണം, കാരുണ്യ വാരിധേ
2 സാന്നിദ്ധ്യം ആകേണം, നിന് നാമം വാഴട്ടെ,
നിന് സ്നേഹം ഓരോ നെഞ്ചകം, ജ്വലിച്ചു വീശട്ടെ— [പല്ലവി]
3 സാന്നിദ്ധ്യം ആകേണം, നിന് വാക്യം കേള്‍ക്കയില്‍
നിന് ആശീര്‍വ്വാദം നല്കേണം, ജീവ വിശ്വാസത്തില്‍— [പല്ലവി]
4 സാന്നിദ്ധ്യം ആകേണം, നിന് ആത്മശക്തിയും,
മഹത്വം നിന്റേതാകേണം, ഞങ്ങള്‍ക്കു രക്ഷയും— [പല്ലവി]
| Text Information | |
|---|---|
| First Line: | സാന്നിദ്ധ്യം ആകേണം, കര്‍ത്താധി കര്‍ത്തനേ |
| Title: | സാന്നിദ്ധ്യം ആകേണം |
| Author: | Mosa Valsalam |
| Refrain First Line: | ജീവന് നല്കീടേണം, വന്ദിക്കും നേരമേ |
| Meter: | SMD |
| Language: | Malayalam |
| Copyright: | Public Domain |
| Tune Information | |
|---|---|
| Name: | MIDLANE |
| Composer: | William Howard Doane |
| Meter: | SMD |
| Key: | G Major or modal |
| Copyright: | Public Domain |
| Media | |
|---|---|
| Adobe Acrobat image: | |
| MIDI file: | |
| Noteworthy Composer score: | |