| 15048 | The Cyber Hymnal#15049 | 15050 |
| Text: | സ്വർ പിതാവേ നീ നയിക്ക |
| Author: | James Edmeston |
| Translator: | Simon Zachariah |
| Tune: | MANNHEIM |
| Composer: | Friedrich Filitz |
| Media: | MIDI file |
1 സ്വർ പിതാവേ നീ നയിക്ക,
കോപിക്കും കടലിങ്കൽ.
കാത്തു സൂക്ഷി-ച്ചീക്കേണമെന്നേ,
ആരുമില്ലേ നീയെന്ന്യേ.
പിതാവായ നിന്നിൽ നിന്നും,
ആശീർവാദം തേടുന്നേ.
2 രക്ഷകാ നിൻ ക്ഷമ നൽക,
എൻ ക്ഷീണത്തെ അറിക.
മർത്യനായ് നീ ജീവിച്ചതാൽ,
ദുഃഖത്തെ നീ അറിഞ്ഞു.
മരുഭൂവിൽ മരുവി നീ,
ഏകനായി അലഞ്ഞു.
3 ശുദ്ധാത്മാവേ വന്നിറങ്ങി,
സന്തോഷത്തെ ചൊരിക.
സ്നേഹം, അനുകമ്പ, നൽകി,
നിത്യ ശാന്തി അരുൾക.
നടത്തിപ്പു, കാവൽ, ക്ഷമ,
അഴിയാത്ത ശാന്തിയും.
| Text Information | |
|---|---|
| First Line: | സ്വർ പിതാവേ നീ നയിക്ക |
| Title: | സ്വർ പിതാവേ നീ നയിക്ക |
| English Title: | Lead us, heavenly Father, lead us |
| Author: | James Edmeston (1821) |
| Translator: | Simon Zachariah |
| Meter: | 87.87.87 |
| Language: | Malayalam |
| Copyright: | Public Domain |
| Tune Information | |
|---|---|
| Name: | MANNHEIM |
| Composer: | Friedrich Filitz |
| Meter: | 87.87.87 |
| Key: | E Major |
| Copyright: | Public Domain |
| Media | |
|---|---|
| Adobe Acrobat image: | |
| MIDI file: | |
| Noteworthy Composer score: | |