| 15064 | The Cyber Hymnal#15065 | 15066 |
| Text: | ഹാ കൂടി നാമെല്ലാരും ചേർന്നു |
| Author: | Mosa Valsalam |
| Tune: | HA KOOTI NAAMELLAARUM CHERNNU |
| Composer: | Mosa Valsalam |
| Composer (attributed to): | Joe Uthup |
| Media: | MIDI file |
1 ഹാ! കൂടി നാമെല്ലാരും ചേർന്നു പുകഴ് കൊണ്ടാടണം- സ്വർഗ്ഗ
വാതിലാകും യേശുനാഥനെ വാഴ്ത്തിപ്പാടണം
2 വേദനപ്പെടും ഏഴകൾക്കഴലു തീരുവാൻ- വന്നു
മേദിനിയതിൽ മാനുഷ്യാവതാരമാർന്നിതാ—
3 മാനവർ വാഴ്ത്തിപ്പാടുന്ന കർത്തനായ താൻ- ദുഷ്ട
മാനവൻ ഈടേറുവാൻ ഒരടിമയായിതാ—
4 ആദരവറ്റു ഭൂമിയിൽ വെറിയരാം നരർ- മര-
ണാധികളൊഴിവതിന്നു താണു ദേവനും—
5 സേനകളിൻ അധിപതി അവനെന്നാകിലും- നര
ജീവനെ മീളാനവൻ തന്നുയിരിനെ വിട്ടാൻ
6 ദാരുണ മരണാധിയെ മരിച്ചമർത്തിനാൻ- ഭൂ
മണ്ഡലത്തിൽ നിന്നുയിർത്തു വിണ്ണിലെത്തിനാൻ—
7 പാപികൾക്കു പിതാവിനോടിരന്നു മോചനം- നിജ
പാദസേവക ജനങ്ങളെ രക്ഷചെയ്യുന്നോൻ.
| Text Information | |
|---|---|
| First Line: | ഹാ! കൂടി നാമെല്ലാരും ചേർന്നു പുകഴ് കൊണ്ടാടണം- സ്വർഗ്ഗ |
| Title: | ഹാ കൂടി നാമെല്ലാരും ചേർന്നു |
| Author: | Mosa Valsalam |
| Language: | Malayalam |
| Copyright: | Public Domain |
| Tune Information | |
|---|---|
| Name: | HA KOOTI NAAMELLAARUM CHERNNU |
| Composer: | Mosa Valsalam |
| Composer (attributed to): | Joe Uthup |
| Key: | F Major or modal |
| Copyright: | Public Domain |
| Media | |
|---|---|
| Adobe Acrobat image: | |
| MIDI file: | |
| Noteworthy Composer score: | |