Author: UnknownHymnal: The Cyber Hymnal #14683First Line: തെറ്റി ഞാൻ കാണാതെ പോയൊരാടുപോലയ്യോ!Lyrics: 1 തെറ്റി ഞാൻ കാണാതെ പോയൊരാടുപോലയ്യോ!
ചുറ്റി പാരം കാടാകെ നാഥനില്ലാതെ
വിട്ടു നിൻ വഴികൾ കല്പനകൾ എന്നിവ
പട്ടു എൻ ഹൃദയം ഘോരകൃത്യത്താൽ
പല്ലവി:
ശുദ്ധമാക്ക എന്നെ ആകമാനം
ശുദ്ധനാം യേശുവേ നിന്റെ രക്തത്താൽ (2)
2 ദുഷ്ടരായ കള്ളർ കയ്യിൽ പെട്ടവനെപ്പോൽ
ദുഷ്ടരാകും പേയ്ഗണത്താൽ ചുറ്റപ്പെട്ടഹോ
കഷ്ടതയിൽ വീണുഴലും എഴയാമെന്നെ
തൃക്കരത്തിലേന്തി സ്വസ്തമാക്കുക- [പല്ലവി]
3 നല്ലിടയനാകുമെന്റെ പൊന്നു കാന്താ നിൻ
വല്ലഭത്താലുള്ളലിഞ്ഞു തേടുക എന്നെ
ശക്തനാക്കുകാകമാനം ക്ഷീണനാമെന്നെ
കെട്ടുക എൻ പാപ മുറിവുകളെ- [പല്ലവി]
4 എൻ ആത്മാവേ! ഉള്ളിൽ ഖേഃദിക്കുന്നതെന്തിന്നു
തന്റെ ജീവനേകിയോൻ താൻ നിന്നെ വിടുമോ
താൻ ചുമന്നു കൊണ്ടുപോകും സ്വർഗ്ഗസീയോനിൽ
തൻ വിളി കേട്ടു സന്നിധൗ ചെല്ലുകിൽ- [പല്ലവി]Languages: MalayalamTune Title: [തെറ്റി ഞാൻ കാണാതെ പോയൊരാടുപോലയ്യോ!]
It looks like you are using an ad-blocker. Ad revenue helps keep us running.
Please consider white-listing Hymnary.org or getting Hymnary Pro
to eliminate ads entirely and help support Hymnary.org.