![Text Text](https://hymnary.org/sites/hymnary.org/themes/newhymn/icons/20x20/page-text.png)
Author: Lewis Edgar Jones; Simon Zachariah Appears in 1 hymnal Refrain First Line: വൻ ശക്തി ശക്തി അത്ഭുത ശക്തി Lyrics: 1 പാപ വിമോചനം നേടേണമോ?
നൽ ശക്തിയുണ്ട്, തൻ രക്തത്തിൽ.
തിന്മയിന്മേൽ ജയം നേടേണമോ?
നൽ അത്ഭുത ശക്തിയുണ്ട്
വൻ ശക്തി ശക്തി അത്ഭുത ശക്തി
കുഞ്ഞാട്ടിൻ രക്തത്തിൽ
വൻ ശക്തി ശക്തി അത്ഭുത ശക്തി
ദൈവ കുഞ്ഞാ-ട്ടിന്റെ രക്തത്തിൽ
2 ലോകപരീക്ഷ വിട്ടോടീടണോ?
നൽ ശക്തിയുണ്ട്, തൻ രക്തത്തിൽ.
കാൽവറി രക്തത്താൽ ശുദ്ധി നേടൂ
നൽ അത്ഭുത ശക്തിയുണ്ട്
3 ഹിമത്തേക്കാൾ വെണ്മ നീ നേടേണമോ?
നൽ ശക്തിയുണ്ട്, തൻ രക്തത്തിൽ.
പാപക്കറ നീക്കും ജീവ നദി
നൽ അത്ഭുത ശക്തിയുണ്ട്
4 യേശുവിന്നായ് സ്വയം അർപ്പിക്കുമോ?
നൽ ശക്തിയുണ്ട്, തൻ രക്തത്തിൽ.
നിത്യവും തൻ സ്തുതി പാടീടുമോ?
നൽ അത്ഭുത ശക്തിയുണ്ട് Used With Tune: [പാപ വിമോചനം നേടേണമോ]
പാപ വിമോചനം നേടേണമോ?