1 അയ്യോ! ഇതാ എൻ ര-ക്ഷകൻ
രക്തം ചിന്തി വീണ്ടു.
പാ-പിയാം എന്നെ വീ-ണ്ടിടാൻ
തൻ ശി-രസ-തേൽപ്പിച്ചു!
ചരണങ്ങൾ:
ക്രൂശ്ശതിൽ, ക്രൂശ്ശതിൽ തേജസ്സെ കണ്ടു ഞാൻ
ആകുല-മാകവേ നീങ്ങി പോയ്
വിശ്വാസത്താൽ മാർഗ്ഗം വ്യക്തമായിതെ
ഞാനെ-ന്നെന്നും മോദവാനത്രേ
2 മുറി-ഞ്ഞു തൻ ശരീ-രവും
രക്ത-ത്തിൽ മു-ങ്ങിയേ
ദൈവ-കോപ-ത്തിൻ അ-ഗ്നിയാൽ
ആത്മ-വിവ-ശനായ് [ചരണങ്ങൾ]
3 എൻ പാ-പം മൂ-ലമ-ല്ലയോ
താൻ ക്രൂശ്ശിൽ കേണതു?
തൻ സ്നേ-ഹവും കരു-ണയും
അ-പ്ര-മേയം തന്നെയാം [ചരണങ്ങൾ]
4 ആദി-ത്യ ശോഭ മാ-ഞ്ഞു പോയ്
തേജ-സ്സും മാ-റിപ്പോയ്
മർത്യ-രിൻ പാപം മൂ-ലമായ്
സൃഷ്ടാ-വു യാ-ഗമായ് [ചരണങ്ങൾ]
5 തൻ ക്രൂ-ശ്ശിനെ ഞാൻ നോ-ക്കുമ്പോൾ
ലജ്ജി-ച്ചു പോ-കുന്നേ
നന്ദി-കൊണ്ടെൻ ഹൃദയവും
എൻ കണ്ണും നിറ-യുന്നേ [ചരണങ്ങൾ]
6 കണ്ണീ-രിനാൽ വീട്ട-പ്പെടാ
തൻ സ്നേ-ഹത്തിൻ കടം
തരു-ന്നിതാ എന്നെ മുറ്റും
മറ്റൊ-ന്നും ചെയ്-തിടാ. [ചരണങ്ങൾ]
Source: The Cyber Hymnal #14419