1 നിന്നിഷ്ടം ദേവാ ആയീടട്ടെ ഞാനോ മൺപാത്രം നിൻ കരത്തിൽ നിൻ പാദത്തിൽ ഞാൻ താണിരിക്കും നിന്നിഷ്ടം പോൽ നീ മാറ്റുകെന്നെ
2 നിന്നിഷ്ടം പോലെ ആകേണമേ നിൻ സന്നിധൗ ഞാൻ താണിരിക്കും നിൻ വചനമാം തണ്ണീരിനാൽ എന്നെ കഴുകി ശുദ്ധിചെയക
3 നിന്നിഷ്ടം പോലെ ആകേണമേ എന്നുള്ളം നോവും വേളയിലും നിൻ കരം തൊട്ടു താലോലിക്കെൻ കർത്താവേ ഞാനും ശുദ്ധനാവാൻ
4 നിന്നിഷ്ടം പോലെ ആകേണമേ എന്നിഷ്ടരെന്നെ തള്ളിയാലും ഞാൻ കൈവിടില്ല എന്നു ചൊന്ന നാഥാ നിൻ വാക്കെന്താശ്വാസമേ
Source: The Cyber Hymnal #14794