14570. കാടേറിയാടു ഞാൻ

1 കാടേറിയാടു ഞാൻ
കൂട്ടം വെറുത്തയ്യോ
ഇടയൻ ചൊല്ലപ്രിയമായ
അടങ്ങാതാടയ്യോ
മുടിയനായി ഞാൻ
വീടും വെറുത്തവൻ
വെടിഞ്ഞെൻ താതൻ ചൊല്ലിനെ
കടന്നു പോയവൻ

2 ആടിനെ ഇടയൻ
മകനെ താതനും
മലതടം വൻ കാടതിൽ
മടിയാതെ തേടി
മരണാവസ്ഥയിൽ
മാ ക്ഷീണനായ് കണ്ടു
നൽ പ്രേമപാശം കൊണ്ടവർ
ബന്ധിച്ചു രക്ഷിച്ചു.

3 സ്നേഹം മൊഴിഞ്ഞവർ
തല-യുയർത്തിയേ
എൻ മുറിവുകെട്ടി സുഖമേകി
ആത്മാവേ പോറ്റിയേ
കളങ്കം പോറ്റിയേ
ശുദ്ധിയെ നൽകിയെ
വലഞ്ഞലഞ്ഞ സാധുവെ
സ്വർഗ്ഗത്തിൽ ചേർത്തല്ലോ

4 എന്നേശു ഇടയൻ
എന്നാത്മ സ്നേഹിതൻ
തൻ ചോരയാൽ കഴുകീട്ടു
താനേകി മാ സുഖം
കാണാ-താടെ തേടി
കണ്ടേറ്റി തോളിൽ താൻ
കയറി എന്നെ കൂടകം
താൻ കാത്തീടുന്നിതാ

5 കാടേറിയാടു ഞാൻ
അടങ്ങാത്തോൻ അയ്യോ
ഇടയൻ ചൊൽ നൽ തേനിപ്പോൾ
എൻ കൂടെനിക്കിമ്പം
മുടിയനായ് തീർന്നു.
വീടും വെറുത്തവൻ
എൻ താതൻ ചൊൽ
നൽ തേനിപ്പോൾ
എൻ വീടെനിക്കിമ്പം

Text Information
First Line: കാടേറിയാടു ഞാൻ
Title: കാടേറിയാടു ഞാൻ
English Title: I was a wandering sheep
Author: Horatius Bonar
Translator: Rev. Thomas Koshy, 1857-1940
Meter: SMD
Language: Malayalam
Copyright: Public Domain
Tune Information
Name: LEBANON
Composer: John Zundel (1855)
Meter: SMD
Key: F Major or modal
Copyright: Public Domain



Media
Adobe Acrobat image: PDF
MIDI file: MIDI
Noteworthy Composer score: Noteworthy Composer Score
More media are available on the tune authority page.

Suggestions or corrections? Contact us