14719. ദൈവത്തിന്‍ പുത്രനാം ക്രിസ്തേശുവേ

1 ദൈവത്തിന്‍ പുത്രനാം ക്രിസ്തേശുവേ
ജീവന്റെ വചനം നല്‍കേണമേ
ആശ്രിതര്‍ മദ്ധ്യത്തില്‍ പാര്‍ക്കുന്നോനേ
ദാസരെ സത്യത്തില്‍ നടത്തുകേ

2 പണ്ടോരഞ്ചപ്പവും, മീന്‍ രണ്ടു മീന്‍
കണ്ടപ്പോള്‍ വാഴ്ത്തി വര്‍ദ്ധിപ്പിച്ചോനേ
ഇങ്ങുള്ള പ്രാപ്തിയും അത്യല്പമേ
അങ്ങേ തൃക്കയ്യാല്‍ എല്ലാം വാഴ്ത്തുകെ

3 ജീവനില്ലാത്തവര്‍ ജീവിക്കുവാന്‍
ദൈവത്തിന്‍ ഭക്തര്‍ ശക്തര്‍ ആയീടാന്‍
ഏകുക യേശുവേ നിന്‍ വാക്കിനാല്‍
ഏകുക കൃപയെ നിന്‍ ആത്മാവാല്‍

4 ദൈവരഹസ്യങ്ങള്‍ മിന്നീടുവാന്‍
ഏവനും നന്ദിയോടെ വന്ദിപ്പാന്‍
മൂടലും മങ്ങലും മാറ്റീടുകെ
ദൂതുകള്‍ വെളിച്ചമാക്കീടുകേ

5 സത്യത്തിന്‍ സ്വാതന്ത്ര്യം വിശുദ്ധിയും
നിത്യമാം ഐശ്വര്യം സുബുദ്ധിയും
സല്‍ഗുണം ഒക്കെയും നല്കീടുകെ
സത്യത്തിന്‍ പാലകനാം യേശുവേ!

6 നിന്‍ സന്നിധാനത്തില്‍ ആശ്വാസങ്ങള്‍
നിന്‍ തിരുനാമത്തിന്‍ സുഗന്ധങ്ങള്‍
വ്യാപിച്ചു വീശട്ടെ നിന്‍ ആലയെ
വാഴുക മഹത്വത്തിന്‍ രാജാവേ

Text Information
First Line: ദൈവത്തിന്‍ പുത്രനാം ക്രിസ്തേശുവേ
Title: ദൈവത്തിന്‍ പുത്രനാം ക്രിസ്തേശുവേ
English Title: Break Thou the bread of life
Author: Mary A. Lathbury (1877)
Author: Alexander Groves (1913)
Translator: Volbrecht Nagel
Language: Malayalam
Copyright: Public Domain
Tune Information
Name: [ദൈവത്തിന്‍ പുത്രനാം ക്രിസ്തേശുവേ]
Composer: William Fiske Sherwin
Key: E♭ Major
Copyright: Public DomainMedia
MIDI file: MIDI
More media are available on the tune authority page.

Suggestions or corrections? Contact us