14807. നിർ-മ്മല-രായൊരേ

1 നിർ-മ്മ-ല-രായൊരേ!
ആ-ന-ന്ദിച്ചീടുവിൻ,
നിങ്ങൾ തൻ കൊടി പാറട്ടെ,
യേശുവിൻ ക്രൂശതും.

മോദം-പാടാം-
കീർത്തിക്കാം തൻ സ്തുതി.

2 സർവ്വരും പാടട്ടെ!
ഉച്ചത്തിൽ തൻ സ്തുതി,
യുവാക്കളും വൃ-ദ്ധ-രുമേ-
ദൈവത്തെ വാഴ്ത്തീടിൻ.

3 മുന്നോട്ടോടാംവീണ്ടും,
സ്തോത്രഗീതം പാടി,
ഗോപുരം, കോട്ട, പിന്നിട്ടു-
തേജസ്സേറും പാതെ.

4 ദൂതരിൻ സംഘവും,
ഭൂമിയിൻ ശുദ്ധരും,
സന്തോഷ ധ്വനി മുഴക്കും-
വീണ്ടെടുപ്പിൻ മോദം

5 ഹോശാനാ പാടുവിൻ!
ഹാല്ലേലൂയ പാടിൻ,
പ്രതിധ്വനി ഉയരട്ടെ-
ധൂമ പടലം പോൽ.

6 ആഴിയിൻ തിരപോൽ,
ഉച്ചത്തിൽ ഘോഷിക്കാം
പിതാക്കൾ പണ്ടു ചെയ്തപോൽ
സങ്കീർത്തനങ്ങളാൽ.

7 ജീവിത യാത്രയിൽ,
എന്നെന്നും പാടീടാം,
ഏതു നിലയിൽ ആയാലും,
രാത്രി പകലെന്യേ.

8 മാന്യത പാലിപ്പിൻ,
മുന്നോട്ടടി വെപ്പിൻ,
ഇരുട്ടിലെ പോരാളി പോൽ,
വെട്ടം വരും വരെ.

9 പോരാട്ടം തീർന്നീടും,
ക്ഷീണർ ആശ്വസിക്കും,
പരദേശി വിശ്രമിക്കും,
സ്വർഗ്ഗ ഭവനത്തിൽ.

10 നിർ-മ്മ-ല-രായൊരേ!
ആനന്ദിച്ചു പാടിൻ,
നിങ്ങൾ തൻ കൊടി പാറട്ടെ,
യേശുവിൻ ക്രൂശതും.

11 സ്തുതി വാഴുന്നോനു,
നാം പുകഴ്ത്തുന്നോനു,
പിതാ, പുത്രാത്മാക്കൾക്കുമേ,
ഇന്നും എന്നും സ്തോത്രം.

Text Information
First Line: നിർ-മ്മ-ല-രായൊരേ!
Title: നിർ-മ്മല-രായൊരേ
English Title: Rejoice, ye pure in heart
Author: Edward H. Plumptre
Translator: Simon Zachariah
Refrain First Line: മോദം-പാടാം
Meter: SM refrain
Language: Malayalam
Copyright: Public Domain
Tune Information
Name: MARION
Composer: Arthur Henry Messiter (1883)
Meter: SM refrain
Key: G Major or modal
Copyright: Public Domain



Media
Adobe Acrobat image: PDF
MIDI file: MIDI
Noteworthy Composer score: Noteworthy Composer Score
More media are available on the tune authority page.

Suggestions or corrections? Contact us