14879 | The Cyber Hymnal#14880 | 14881 |
Text: | മഹാ വൈദ്യൻ സമീപത്തു |
Author: | William Hunter |
Translator: | Unknown |
Tune: | [മഹാ വൈദ്യൻ സമീപത്തു] |
Composer: | John Hart Stockton |
Media: | MIDI file |
1 മഹാ വൈദ്യൻ സമീപത്തു
സഹ-തപി-ക്കും യേശു
ഖേദം നീക്കാൻ താൻ ചൊ-ല്ലുന്നു
ഹാ കേൾ യേശു-വിൻ ശബ്ദം
പല്ലവി:
ദൂതഗാ-നത്തിൽ മുഖ്യം
മ-ർത്യ-നാവിൽ മു-ഖ്യ പേർ.
ഇ-മ്പം ഏറും കീർത്തനം
വാഴ്-ത്തപ്പെ-ട്ട യേശു.
2 സർവ്വ പാപം മോചിച്ചെന്നു
യേശു ചൊല്ലുന്നു, കേൾക്ക
സ്വർഗ്ഗം ശാന്തമായ് നീ എത്തും
നൽകും കിരീടം യേശു [പല്ലവി]
3 എല്ലാ മഹത്വം കുഞ്ഞാട്ടിൻ
വിശ്വാസി യേശുവിൽ ഞാൻ
വാഴ്ത്തപ്പെട്ട രക്ഷിതാവിൻ
നാമം സ്നേഹിക്കുന്നു ഞാൻ [പല്ലവി]
4 ശ്രീയേശു നാമം സ്നേഹിക്കും
ശിശുക്കൾ പോലും ഇന്നു
തൻ സേവ ചെയ്തു ജീവിപ്പാൻ
താൻ ഇതാ വിളിക്കുന്നു [പല്ലവി]
5 സോദരരർ കൂട്ടം പാടുവിൻ
ശ്രീയേശുനാമം വാഴ്ത്തി
സോദരിമാരും വാഴ്ത്തുവിൻ
ഉച്ചത്തിൽ യേശുനാമം [പല്ലവി]
6 എൻ പാപം പേടി നീക്കുന്നു
ശ്രീയേശു നാമം മാത്രം
എൻ ആത്മം വാഞ്ചിച്ചീടുന്നു
കേൾപ്പാൻ ആ നല്ല നാമം [പല്ലവി]
7 നാം യേശുവെ കാണ്മതിന്നായ്
മേൽ മോക്ഷം പ്രാപിക്കുമ്പോൾ
സിംഹാസനം ചുറ്റി നിന്നു
പാടും തൻ തിരുനാമം. [പല്ലവി]
Text Information | |
---|---|
First Line: | മഹാ വൈദ്യൻ സമീപത്തു |
Title: | മഹാ വൈദ്യൻ സമീപത്തു |
English Title: | The great Physician now is near |
Author: | William Hunter (1859) |
Translator: | Unknown |
Refrain First Line: | ദൂതഗാ-നത്തിൽ മുഖ്യം |
Language: | Malayalam |
Copyright: | Public Domain |
Tune Information | |
---|---|
Name: | [മഹാ വൈദ്യൻ സമീപത്തു] |
Composer: | John Hart Stockton (1869) |
Key: | E♭ Major |
Copyright: | Public Domain |