Go Ad-Free
If you regularly use Hymnary.org, enhance your experience with Hymnary Pro—ad-free browsing plus powerful tools for planning, discovery and customization.
| 14933 | The Cyber Hymnal#14934 | 14935 |
| Text: | യേശുവിൻ വൻ സ്നേ-ഹത്തെ |
| Author: | Oswald Jeffrey Smith |
| Translator: | Simon Zachariah |
| Tune: | [യേശുവിൻ വൻ സ്നേ-ഹത്തെ] |
| Composer: | Oswald Jeffrey Smith |
| Media: | MIDI file |
1 യേശുവിൻ വൻ സ്നേ-ഹത്തെ,
ആരാഞ്ഞു ആ-ഴമായ് ഞാൻ.
എത്രയോ സ്നേ-ഹിച്ചെന്നെ,
യോഗ്യതയെന്തുള്ളൂ!
ചേറ്റിൽ കിടന്ന എന്നെ,
ഉയർത്തി പാ-റയിന്മേൽ.
തെറ്റിപ്പോയ, എന്നെ അവൻ,
കണ്ടെത്തി രക്ഷിച്ചല്ലോ!
2 യേശുതൻ ഇ-ഷ്ടം ഓർത്തു,
ആരാഞ്ഞു ആ-ഴമായ് ഞാൻ.
തൻ പാതെ പിൻ ഗമിപ്പാൻ,
കൃപക്കായ് യാചിച്ചു.
തൻ തിരു പാദം എന്നും,
വന്ദിച്ചു വണങ്ങും ഞാൻ.
എടുക്കെന്നെ, തകർക്കെന്നെ,
വാർക്കേണം പൂർ-ണ്ണമായി.
3 യേശുവിൻ ക്രൂ-ശു നോക്കി,
ആരാഞ്ഞു ആ-ഴമായ് ഞാൻ.
ഗതസമ-ന യിങ്കൽ,
ശത്രുവെ നേ-രിടും.
കയ്പ്പു നീരിന്റെ പാത്രം,
തേങ്ങലാൽ പാനം ചെയ്യും.
രക്ഷകനേ താങ്ങേണമേ,
കൃപയെനി-ക്കരുൾക!
4 യേശു നൽകു-ന്ന മോദം,
ആരാഞ്ഞു ആ-ഴമായ് ഞാൻ.
ഈ ലോകം വിട്ടു പ്രാണൻ,
സ്വർലോകേ പൂകുമെ.
സന്താപം പോയ് സന്തോഷം,
വേദന പോയ് ആശ്വാസം.
യേശു നൽകും, യേശു താങ്ങും,
താൻ നിലനിർത്തീടുമേ.
5 യേശുവിൻ വൻ സ്നേ-ഹത്തെ,
ആരാഞ്ഞു ആ-ഴമായ് ഞാൻ.
എൻ പാപത്തെ താൻ നീക്കി,
പാടി സ്തുതിക്കും ഞാൻ.
ഇന്നുമെന്നേക്കും നിന്നെ,
നന്ദിയാൽ പാടീടുമേ.
എത്ര സ്നേഹം! വർണ്ണിച്ചീടാ,
രാജനാം ശ്രീയേശുവേ!
| Text Information | |
|---|---|
| First Line: | യേശുവിൻ വൻ സ്നേ-ഹത്തെ |
| Title: | യേശുവിൻ വൻ സ്നേ-ഹത്തെ |
| English Title: | Into the heart of Jesus |
| Author: | Oswald Jeffrey Smith |
| Translator: | Simon Zachariah |
| Language: | Malayalam |
| Copyright: | Public Domain |
| Tune Information | |
|---|---|
| Name: | [യേശുവിൻ വൻ സ്നേ-ഹത്തെ] |
| Composer: | Oswald Jeffrey Smith |
| Key: | D♭ Major |
| Copyright: | Public Domain |