Go Ad-Free
If you regularly use Hymnary.org, enhance your experience with Hymnary Pro—ad-free browsing plus powerful tools for planning, discovery and customization.
| 14934 | The Cyber Hymnal#14935 | 14936 |
| Text: | യേശുവിൻ ശബ്ദം ഞാൻ കേട്ടു |
| Author: | Horatius Bonar |
| Translator: | Simon Zachariah |
| Tune: | VOX DILECTI |
| Composer: | John Bacchus Dykes |
1 യേശുവിൻ ശബ്ദം ഞാൻ കേട്ടുവന്നു വിശ്രമിക്ക
എന്നന്തികെ വേഗം വന്നു അഴലൊഴിക്കുക
ഞാനനുസരിച്ചവനെ, തൻ മാർവ്വിൽ ചേരാനായ്
വിശ്രാമസ്ഥലം കണ്ടു ഞാൻ യേശുവിൻ മടിയിൽ
2 യേശുവിൻ ശബ്ദം, ഞാൻ കേട്ടു ജീവജലം ഇതാ
ദാനമായ് നീ വന്നിതിനെ പാനം ചെയ്തീടുക
തൻ ദാനത്താൽ ഞാൻ സ്വസ്ഥനായ്, എൻ ആത്മം ഉണർന്നു
ഞാനവനിൽ ആവസിക്കുന്നു എന്നും എന്നേയ്ക്കുമേ
3 യേശുവിൻ ശബ്ദം ഞാൻ കേട്ടു ലോകേ വെളിച്ചം ഞാൻ
എന്നെ നോക്കി പ്രകാശിക്ക എൻ പ്രിയ ശിഷ്യനെ
തല്ക്ഷണം, നോക്കി തന്നെ ഞാൻ എൻ സൂര്യനായ് കണ്ടു.
ഭൂ യാത്ര നാൾ തീരും വരെ കാണും ഞാൻ അവനെ.
4 യേശുവിൻ ശബ്ദം ഞാൻ കേട്ടുഎൻ പിതാവിൻ വീട്ടിൽ
ഞാൻ ഒരുക്കുന്നു സ്നേഹത്താൽ നിനക്കൊരു സ്ഥലം
തൻ വാക്കു സത്യം നിശ്ചയം, കൃപയാൽ വീണ്ടെന്നെ
വാഴും ഞാൻ നിത്യ ഭവനേ താതനോടോ-ത്തെന്നും.
| Text Information | |
|---|---|
| First Line: | യേശുവിൻ ശബ്ദം ഞാൻ കേട്ടുവന്നു വിശ്രമിക്ക |
| Title: | യേശുവിൻ ശബ്ദം ഞാൻ കേട്ടു |
| English Title: | I heard the voice of Jesus say |
| Author: | Horatius Bonar |
| Translator: | Simon Zachariah |
| Meter: | CMD |
| Language: | Malayalam |
| Copyright: | Public Domain |
| Tune Information | |
|---|---|
| Name: | VOX DILECTI |
| Composer: | John Bacchus Dykes |
| Meter: | CME |
| Key: | g minor |
| Copyright: | Public Domain |