Browse Texts

In:texts

Planning worship? Check out our sister site, ZeteoSearch.org, for 20+ additional resources related to your search.
Showing 248,411 - 248,420 of 250,569Results Per Page: 102050
TextAudio

യേശുവെ ഞാൻ കണ്ടെത്തിയേ

Author: Thomas Koshy Meter: 8.8.8.8 Appears in 1 hymnal Lyrics: 1 യേശുവെ ഞാൻ കണ്ടെത്തിയേ വിലയേറിയ മുത്തിവൻ താൻ മോദ ഗീതം ഞാൻ പാടുമേ, യേശു എത്ര നൽ രക്ഷകൻ 2 പ്രവാചക പുരോഹിതൻ ശക്തിയിൽ വാഴും രാജനും താൻ മാ ഗുരുവായ് പ്രകാശിതൻ ദൈവ മുമ്പിൽ എൻ ആചാര്യൻ 3 കർത്താധികർത്തൻ മനുവേൽ രാജരാജ നീതി സൂര്യനും സുഖം തൻ ചിറകടിയിൽ ഉണ്ടേ സമ്പൂർണ്ണം ആയെന്നും. 4 എൻ യേശു ജീവ വൃക്ഷം താൻ ദൈവത്തിൻ തോട്ടത്തിൽ വളരും തൻ കനി എന്നാഹാരം താൻ അതിന്നില സുഖം തരും 5 എൻ യേശു ഭക്ഷണ പാനം ഔഷധം സൗഖ്യവും അവൻ താൻ കിരീടം സന്തോഷം ബലം ധനം മഹത്വം യേശു താൻ 6 എൻ താതനും സ്നേഹിതനും സോദരൻ പ്രിയനും തലവൻ എൻ ആലോചനക്കാരനും സ്വർഗ്ഗ കാര്യസ്ഥനും അവൻ 7 സ്വർഗ്ഗങ്ങളിൻ സ്വർഗ്ഗം യേശു എന്തു ചൊല്ലേണ്ടു ഞാൻ ഇനിയും ആദി അന്തം യേശു ക്രിസ്തു ഹാ താൻ സർവ്വത്തിൻ സർവ്വം. Used With Tune: GREEN FIELDS
TextAudio

യേശുവെ ഞാൻ സ്തുതിക്കും

Author: Philip Paul Bliss; Unknown Appears in 1 hymnal First Line: യേശുവെ ഞാൻ സ്തുതിക്കും, തൻ Refrain First Line: സ്തുതിപ്പിൻ, എൻ രക്ഷകനെ Lyrics: 1 യേശുവെ ഞാൻ സ്തുതിക്കും, തൻ വാത്സല്യാശ്ചര്യത്തെയും, എന്നെ ശാപം പോക്കി നേടാൻ നിന്ദ്യ ക്രൂശിൽ മരിച്ചാൻ. പല്ലവി: സ്തുതിപ്പിൻ, എൻ രക്ഷകനെ രക്തത്താലെന്നെ വാങ്ങി സാധിച്ചു ക്രൂശ്ശിലെൻ ക്ഷമ ഉദ്ധാരം വീട്ടി വീണ്ടു. 2 വില തീർത്തു തൻ കൃപയാൽ വീണ്ടെടുപ്പാൻ എൻ നഷ്ടം ആശ്ചര്യം ഈ വാർത്ത ഞാനും ഘോഷിക്കും സദാ പാടി- [പല്ലവി] 3 മൃത്യു പാപങ്ങൾ മേൽ ജയം കർത്തൻ കൊടുക്കുന്നെന്നു എൻ രക്ഷകനെ ഞാൻ വാഴ്ത്തും തൻ ജയ ശക്തിയെയും- [പല്ലവി] 4 യേശുവേ ഞാൻ പുകഴ്ത്തും, തൻ വാത്സല്ല്യാശ്ചര്യത്തെയും പുത്രനാക്കാൻ, എന്നെക്കൂടെ മൃത്യുവെന്നുയിർപ്പിച്ചാൻ [പല്ലവി] Used With Tune: [യേശുവെ ഞാൻ സ്തുതിക്കും, തൻ]
TextAudio

യേശുവേ നാഥാ നീ എത്ര സഹിച്ചു

Author: Johann Heermann; Robert S. Bridges; Simon Zachariah Meter: 11.11.11.5 Appears in 1 hymnal First Line: യേ-ശുവേ നാ-ഥാ നീ എത്ര സഹിച്ചു Lyrics: 1 യേ-ശുവേ നാ-ഥാ നീ എത്ര സഹിച്ചു! മാ-നുഷ്യർ നി-ന്നെ നിന്ദിച്ചു വിധിച്ചു. ശ-ത്രുക്കൾ മി-ത്രർ വെറുത്തല്ലോ നിന്നെ, എ-ത്രയോ ക്രൂരം! 2 ആ-രുടെ കുറ്റം നിന്മേൽ ചാർത്തി അ-വർ? യേ-ശു എൻ പാ-പം നീക്കി തന്നു അന്നു ഞാ-നത്രെ നി-ന്നെ ഉപേക്ഷിച്ചു പോയി നി-ന്നെ ക്രൂശിച്ചു. 3 ആ-ടുകൾക്കായി ഇടയൻ മരി-ച്ചോ! പു-ത്രൻ ബലിയായ് അടിമക്കുവേ-ണ്ടി! മാ-നവ പാ-പം പോക്കിടുവാനാ-യി, ദൈ-വ മാദ്ധ്യസ്ഥം! 4 യേ-ശുവേ നാഥാ നിൻ സ്നേ-ഹാവതാരം, മർ-ത്യമാം ദുഃഖം, നിൻ ജീവനിൻ ത്യാഗം, മ-രണ ദുഃഖം, കയ്പേറും നിൻ നോവും, എൻ രക്ഷക്കായി. 5 കാ-രുണ്യ ദേവാ, യാചിപ്പാൻ അയോ-ഗ്യൻ, വാ-ഴ്ത്തും ഞാൻ നിന്നെ, പ്രാർത്ഥിച്ചീടും എന്നും. നിൻ സ്നേഹത്തെ ഞാൻ ധ്യാനിച്ചീടും എന്നും, ഞാൻ യോഗ്യനല്ലേ! Used With Tune: HERZLIEBSTER JESU
TextAudio

യേശുവേ നിൻ ദിവ്യ സ്നേഹം

Author: Charles Wesley; Simon Zachariah Meter: 8.6.8.6 Appears in 1 hymnal Lyrics: 1 യേശുവേ നിൻ ദിവ്യ സ്നേഹം, എന്നുള്ളിൽ വീശുമ്പോൾ, എൻ കാലുകൾ പതറില്ല, വേരൂന്നും ദൈവത്തിൽ. 2 എന്നുള്ളിലെ ദിവ്യാഗ്നിയും, ജ്വലിച്ചിടുന്നല്പം. ജഡേശ്ചയെ ദഹിപ്പിയ്ക്കും, പർവ്വതത്തെ നീക്കും. 3 സ്വർഗ്ഗത്തിൽ നിന്നും എത്തുമേ, എൻ പാപത്തെ പോക്കും. ശുദ്ധാത്മാവേ വാ ഇന്നെന്നിൽ, ദഹിപ്പിക്കും അഗ്നി! 4 ശുദ്ധീകരിക്കും അഗ്നിയേ! ശുദ്ധിചെയ്തിടെന്നെ. നിൻ ജീവിതം പോലെന്റെയും, ശുദ്ധമായ്‌ തീർക്ക! Used With Tune: AZMON
TextAudio

യേശുവെ പോൽ വേറെ മിത്രം ഇല്ല

Author: Johnson Oatman, Jr.; Simon Zachariah Appears in 1 hymnal Refrain First Line: യേശു അ-റി-യും വേദ-നകൾ Lyrics: 1 യേശുവെ പോൽ വേറെ മിത്രം ഇല്ല; വേറെങ്ങും, വേറാരും! ആത്മസൗഖ്യം നല്കും വൈദ്യൻ ഇല്ല; വേറെങ്ങും, വേറാരും! പല്ലവി: യേശു അ-റി-യും വേദ-നകൾ, താൻ ന-ട-ത്തുമെ എന്നാളും. യേശുവെ പോൽ നല്ല മിത്രം ഇല്ല; വേറെങ്ങും, വേറാരും! 2 പരിശുദ്ധനായ് വേറെ മിത്രം ഇല്ല; വേറെങ്ങും, വേറാരും! സൗമ്യവാനായ് വേറെ മിത്രം ഇല്ല; വേറെങ്ങും, വേറാരും! [പല്ലവി] 3 വേർപിരിയാത്തൊരു മിത്രം ഇല്ല; വേറെങ്ങും, വേറാരും! സ്നേഹം പകരുന്ന മിത്രം ഇല്ല; വേറെങ്ങും, വേറാരും! [പല്ലവി] 4 കൈവെടിയാത്തൊരു മിത്രം ഇല്ല; വേറെങ്ങും, വേറാരും! സർവ്വം ക്ഷമിക്കുന്ന മിത്രം ഇല്ല; വേറെങ്ങും, വേറാരും! [പല്ലവി] 5 രക്ഷകനെപോലെ ദാനം ഇല്ല; വേറെങ്ങും, വേറാരും! സ്വർഗ്ഗം ഒരുക്കുന്ന മിത്രം ഇല്ല; വേറെങ്ങും, വേറാരും! [പല്ലവി] Used With Tune: [യേശുവെ പോൽ വേറെ മിത്രം ഇല്ല]
TextPage scans

Yesuve Sranam

Appears in 1 hymnal First Line: Yesuve saranam, saranam Yesuve Lyrics: MALAYALAM - Yesuve saranam, saranam Yesuve. Yesuve saranam, saranam Yesuve. Yesuve saranam, saranam Yesuve. Yesuve saranam, saranam Yesuve. --- ENGLISH - Jesus, I surrender. Jesus, I surrender. Jesus, I surrender. Jesus, I surrender. Used With Tune: [Yesuve saranam, saranam Yesuve] Text Sources: Traditional
TextAudio

യേശുവോടൊപ്പം ഞാൻ

Author: Daniel Webster Whittle; Simon Zachariah Appears in 1 hymnal First Line: യേശുവോടൊപ്പം ഞാൻ മരിച്ചീടാൻ Refrain First Line: തൻ സ്നേഹത്തിൽ പാർക്കും സ-ർവ്വ നേരം Lyrics: 1 യേശുവോടൊപ്പം ഞാൻ മരിച്ചീടാൻ, തൻ നവ ജീവൻ ഞാൻ പ്രാപി-ച്ചീടാൻ, യേശുവെ നോക്കീടും ശോഭിക്കുവാൻ, ഓരോ നിമിഷവും നിൻ സ്വന്തം ഞാൻ. പല്ലവി: തൻ സ്നേഹത്തിൽ പാർക്കും സ-ർവ്വ നേരം, ശക്തി നൽകുമവൻ സ-ർവ്വ നേരം, യേശുവെ നോക്കീടും ശോഭി-ക്കുവാൻ, ഓരോ നിമിഷവും നിൻ സ്വ-ന്തം ഞാൻ. 2 താൻ കൂടെയുണ്ടെന്റെ പരീക്ഷയിൽ, താൻ ചുമക്കാത്തൊരു ഭാര-മില്ല, താൻ പങ്കിടാത്തോരു ഖേദമില്ല, ഓരോ നിമിഷവും താൻ കരുതും. [പല്ലവി] 3 വേദനയോ, ദീന രോദനമോ, തേങ്ങലോ, തീരാത്ത കണ്ണു-നീരോ, ഇല്ലവിടെ തൻ സ്വർ മഹത്വത്തിൽ, തൻ സ്വന്തത്തെ ഓർക്കും സർവ്വ നേരം, [പല്ലവി] 4 താൻ പങ്കിടാത്തൊരു ക്ഷീണമില്ല; താൻ സുഖമാക്കാത്ത രോഗ-മില്ല; അടിപിണറിന്റെ വേദനയോ? ചാരെയുണ്ടെന്നേശു സർവ്വ നേരം! [പല്ലവി] Used With Tune: [യേശുവോടൊപ്പം ഞാൻ മരിച്ചീടാൻ]
TextAudio

യേശുവിൻ ജനനത്തെ നാം- പാടി സന്തോഷിക്കാം

Author: P. V. Thommy Appears in 1 hymnal Lyrics: 1 യേശുവിൻ ജനനത്തെ നാം- പാടി സന്തോഷിക്കാം ആശയോടു തൻ ദാസർ നാം- ആനന്ദിച്ചീടുക യേശുവിന്നവതാരം- തീർത്തു പേ-യധികാരം കൂടുക നാം പാടുക നാം- ബഹു സന്തോഷമേ 2 വാന സേനകൾക്കീശൻ താൻ മർത്യരെ സ്നേഹിച്ചു വാനവർ ഗാന മോദങ്ങൾ ആകെയുപേക്ഷിച്ചു ഹീന മാനുഷ വേഷം പൂണ്ടു വന്നു സന്തോഷം കൂടുക നാം പാടുക നാം- ബഹു സന്തോഷമേ 3 പൂർണ്ണമാനുഷ്യ സൂനുവായ് പർണ്ണക ശാലയിൽ ജീർണ്ണവസ്ത്രമണിഞ്ഞോനായ് മാതൃമടിയതിൽ കാണും ശിശുവിനെ നാം താണുവണങ്ങിടേണം കൂടുക നാം പാടുക നാം- ബഹു സന്തോഷമേ 4 മർത്ത്യരെയെല്ലാം പാപത്തിൽ നിന്നും രക്ഷിക്കുവാൻ സത്യവചനം ലോകത്തിൽ മർത്ത്യനായ് വന്നഹോ ദൂതഗണങ്ങളാകെ ഭീതി പൂണ്ടവരോടും കൂടുക നാം പാടുക നാം ശത്രുക്കൾ തോറ്റുപോയ്- Used With Tune: [യേശുവിൻ ജനനത്തെ നാം- പാടി സന്തോഷിക്കാം]
TextAudio

യേശുവിൻ കൈകളിൽ നീ

Author: Lewis Edgar Jones; Simon Zachariah; Unknown Appears in 1 hymnal First Line: യേശുവിൻ കൈകളിൽ നീ ചാരിക്കൊൾക Refrain First Line: ചാരിക്കൊൾക -സ്നേഹം തേറിയും Lyrics: 1 യേശുവിൻ കൈകളിൽ നീ ചാരിക്കൊൾക താൻ താങ്ങിക്കൊള്ളും- താങ്ങിക്കൊള്ളും സദാ അവനിൽ ആശ്രയി-ച്ചും കൊൾ പാട്ടാൽ ഉൾ നിറക്കും പല്ലവി: ചാരിക്കൊൾക -സ്നേഹം തേറിയും ചാരിക്കൊൾക -കൃപയിൽ മുറ്റും ചാരിക്കൊൾക-പാർത്തു മൽ ഗ്രഹേ നിൻ രക്ഷകൻ കൈകളിൽ 2 യേശുവിൻ കൈകളിൽ നീ ചാരിക്കൊൾക താൻ ശോഭിപ്പിക്കും ശോഭിപ്പിക്കും സന്തോഷാൽ പിൻ ചെല്ക എങ്ങാകിലും അനുസരിച്ചും ചെൽm [പല്ലവി] 3 *യേശുവിൻ കൈകളിൽ നീ ചാരിക്കൊൾക നിൻ സർവ്വ ഭാരം…സർവ്വ ഭാരം വൈഷ-മ്യമേറീടും നിൻ ദുഃഖങ്ങൾ യേശുവിൽ അർപ്പിക്ക [പല്ലവി 4 യേശുവിൻ കൈകളിൽ നീ ചാരിക്കൊൾക നീ വെക്കണ്ടിടം. വെക്കണ്ടിടം സ്നേഹം കൃപ നിറഞ്ഞ നാഥൻ താൻ മാങ്ങാത്തവൻ കൺകൾ [പല്ലവി] Used With Tune: [യേശുവിൻ കൈകളിൽ നീ ചാരിക്കൊൾക]
TextAudio

യേശുവിൽ ഞാൻ അർപ്പിച്ചീടും

Author: J. C. Morgan Appears in 1 hymnal Refrain First Line: പൂർണ്ണമായ് ഞാൻ വിശ്വസിക്കും Lyrics: 1 യേശുവിൽ ഞാൻ അർപ്പിച്ചീടും എല്ലാ സം-ശയങ്ങളും, "ഭയം വേണ്ട!" തന്റെ വാക്കിൽ വിശ്വസിക്കും എന്നാളും പല്ലവി: പൂർണ്ണമായ് ഞാൻ വിശ്വസിക്കും മാധുര്യമാം തൻ വാക്കിൽ! പൂർണ്ണമായ് ഞാൻ വിശ്വസിക്കും മാധുര്യമാം തൻ വാക്കിൽ! 2 യേശുവിൽ ഞാൻ അർപ്പിച്ചീടും എന്റെ പാ-പം സർവ്വവും തൻ രക്തം ക-ഴുകി എന്നെ തൻ ഭവനെ ചേർത്തീടും [പല്ലവി] 3 യേശുവിൽ ഞാൻ അർപ്പിച്ചീടും എൻ ഭയ-ങ്ങൾ സർവ്വവും ചുറ്റും ഇരുൾ മൂടിയാലും തൻ വെളിച്ചം മങ്ങിടാ [പല്ലവി] 4 യേശുവിൽ ഞാൻ അർപ്പിച്ചീടും എൻ ആമോദം സർവ്വവും ഒന്നു മാത്രം എൻ പ്ര-ത്യാശ മതി എന്നും താൻ മാത്രം [പല്ലവി] 5 യേശുവിൽ ഞാൻ അർപ്പിച്ചീടും എന്നെ തന്നെ പൂർണ്ണമായ് ആത്മ,ദേഹി, ദേഹം സർവ്വം എന്നെന്നേക്കും നിത്യമായ്പ [ല്ലവി] Used With Tune: [യേശുവിൽ ഞാൻ അർപ്പിച്ചീടും]

Pages


Export as CSV