| 14518 | The Cyber Hymnal#14519 | 14520 |
| Text: | എന്നാത്മാവിന്‍ ആദിത്യനേ |
| Author: | John Keble |
| Translator: | Unknown |
| Tune: | HURSLEY |
| Media: | MIDI file |
1 എന്നാത്മാവിന്‍ ആദിത്യനേ
എന്‍ പ്രിയ രക്ഷകരനെ
നീ വസിക്കിലെന്‍ സമീപേ
രാത്രി പകല്‍ പോലാകുമേ
2 ഭൂജാതമാം മേഘമതാല്‍
മറപ്പാന്‍ നിന്നില്‍ നിന്നെന്നെ
ഇടയാക്കാരുതേ രാവില്‍
കാക്കണേ സര്‍വ്വശക്തനേ!
3 കണ്മയങ്ങി ഞാന്‍ നിദ്രയില്‍
കിടക്കുമ്പോള്‍ ക്ഷീണതയില്‍
എന്‍ രക്ഷകാ നിന്‍ മടിയില്‍
വിശ്രമിക്കുന്നെന്നോര്‍പ്പിക്ക
4 നിന്നെക്കൂടാതെ ജീവിപ്പാന്‍
പാത്രമല്ലേ ഒന്നിനാലും
സന്ധ്യയില്‍ കൂടെയിരിപ്പാന്‍
ഉഷസ്സോളം നീ വന്നാലും
5 ഇല്ലാതാകാന്‍ ഭയം ലേശം
രാവിന്നിരുളതിനാലും
എന്‍ സമീപെ വേണം വാസം
കൈവിടല്ലേ ഒരിക്കലും
6 തെറ്റി അലഞ്ഞിടുന്നോരും
മത്സരിപ്പോരും സര്‍വ്വരും
പാപനിദ്ര ചെയ്തീടായ് വാന്‍
കൃപാ വേല തുടര്‍ന്നരുള്‍
7 ദുഖിതനു കാവല്‍ നീയെ
അഗതിക്കു ധനം നീയെ
കരയുന്നവന്റെ നിദ്ര
ശിശുവിന്‍ സമമാക്കുക.
8 ഉണരും സമയം വന്നു
വാഴ്ത്തേണം അരികെ നിന്നു
രാജ്യം ചേരും വരെ സ്നേഹം
തന്നില്‍ വഴി നടത്തേണം.
| Text Information | |
|---|---|
| First Line: | എന്നാത്മാവിന്‍ ആദിത്യനേ |
| Title: | എന്നാത്മാവിന്‍ ആദിത്യനേ |
| English Title: | Sun of my soul, Thou Savior dear |
| Author: | John Keble |
| Translator: | Unknown |
| Meter: | LM |
| Language: | Malayalam |
| Copyright: | Public Domain |
| Tune Information | |
|---|---|
| Name: | HURSLEY |
| Meter: | LM |
| Key: | F Major or modal |
| Source: | Katholisches Gesangbuch (Vienna, 1774) |
| Copyright: | Public Domain |
| Media | |
|---|---|
| Adobe Acrobat image: | |
| MIDI file: | |
| Noteworthy Composer score: | |