1 അർക്കനോടൊപ്പം നീ ഉണരൂ
ചെയ്യുക നീ നിൻ കൃത്യത്തെ
നിദ്രവെടിഞ്ഞു നീ മോദിക്കൂ
പ്രാത്ഥന യാ-ഗമർപ്പിപ്പാൻ
2 നഷ്ടസമയം വീണ്ടുകൊൾ
ഇന്നെന്ന നാൾ പൊയ്‌പോകുമേ
ആത്മവരങ്ങൾ പാലിക്ക
അന്ത്യദിനം അടുത്താകാം
3 നിൻ ദീപമെങ്ങും വിളങ്ങട്ടെ
ദിവ്യവെളിച്ചം പോലെങ്ങും
സുഗമമാം സ്വർഗ്ഗ വീഥി കളിൽ
സ്‌നേഹ, സ്‌തുതി സ്തോത്രങ്ങളാൽ
4 വാക്കുകളിൽ ആത്മാർത്ഥതയും
സ്വച്ഛമാം നിൻ മനഃസാക്ഷിയും
നിൻ വഴിയെ ദൈവ വീക്ഷണവും
താൻ അറിയും നിൻ ചിന്തയും
5 എന്നുള്ളമേ ഉണരൂ വേഗം
ദൂതരോടൊപ്പം വാഴ്ത്തീടു
രാപ്പകൽ സ്തോത്രം പാടുന്നു,
ഉന്നത സ്തോത്രം രാജനു!
6 രാത്രിയിൻ കാവലിന്നായ് സ്തോത്രം
രാവിലെ തന്ന ശാന്തിക്കും.
ചാവിൽ നിന്നും ഞാൻ ഉണരുമ്പോൾ
കാണട്ടെ നീ-തി സൂര്യനെ
7 നീ വസിക്കുന്ന ഇടം സ്വർഗ്ഗം
നീ ഒരുനാളും പിരിയല്ലേ
നരകമല്ലോ നീ ഇല്ലെങ്കിൽ
വേണം നിന്നെ സദാ ചാരെ
8 എൻ പ്രതിജ്ഞ പുതുക്കുന്നു
മഞ്ഞുപോൽ നീക്ക പാപത്തെ
എൻ ഇച്ഛയെ നീ പരിപാലിക്ക
നിൻ ഇഷ്ടം എന്നിൽ പാലിക്ക
9 നീ നിയന്ത്രിക്കണ-മിന്നെന്നെ
എൻ വേലയും വാ-യിൻ വാക്കും
അവയിൻ സർവ്വ ശക്തികളും
നിൻ മഹത്വത്തിനായെന്നും
10 നിൻ വരവിൽ ഞാനു-യി-ർക്കുമ്പോൾ
നിന്നെ ഞാൻ കാ-ണുന്നില്ലെങ്കിൽ
വാഴ്ത്തുവോർ മദ്ധ്യേ ഞാനില്ലെങ്കിൽ
ഖേദം എനിക്കു എന്നെന്നും.
11 *ദാന ദാധാവെ സ്തു-തി-ക്കാം,
സർവ്വ സൃഷ്ടിയും പാ-ട-ട്ടെ,
വാനിലുള്ളോരും വാഴ്-ത്ത-ട്ടെ,
താത സുതാത്മനു സ്തോത്രം!
Source: The Cyber Hymnal #14418