14531. എപ്പോഴും ഞാന്‍ സന്തോഷിക്കും എന്‍ യേശു എന്റെ ഗാനം

1 എപ്പോഴും ഞാന്‍ സന്തോഷിക്കും എന്‍ യേശു എന്റെ ഗാനം
നിന്‍ രാജ്യത്തിനോരന്യനായ്‌ ഭൂമിയില്‍ ഞാന്‍ ഉഴന്നു.

പല്ലവി:
യേശുവേ നീ സ്വര്‍ഗ്ഗത്തില്‍ എന്‍റെ നാമം എഴുതി
ആരും എടുക്കാത്ത ഈ ഭാഗ്യമെന്‍ സന്തോഷം

2 നിന്‍ രാജ്യത്തില്‍ ഒരന്യനായ്‌ ഭൂമിയില്‍ ഞാന്‍ ഉഴന്നു.
നീ വന്നതാലെ ധന്യനായ്‌ പ്രവേശനം നീ തന്നു [പല്ലവി]

3 മഹത്വമുള്ള രക്ഷകാ നീ തന്നെ സ്വര്‍ഗ്ഗ വാതില്‍
സ്വര്‍ഗ്ഗീയ ഗീതങ്ങള്‍ ഇതാ ധ്വനിക്കുന്നെന്റെ കാതില്‍ [പല്ലവി]

4 എന്‍ നാമം മായ്ച്ചു കളവാന്‍ പിശാചിനാല്‍ അസാദ്ധ്യം
എന്‍ യേശു ശക്തന്‍ കാക്കും താന്‍ രക്തത്തിന്‍ സമ്പാദ്യം [പല്ലവി]

5 മൃത്യുവിന്‍ നാള്‍ സമീപിച്ചാല്‍ ഇങ്ങില്ല ക്ലേശം താപം
എന്‍ ജീവന്‍ ക്രിസ്തന്‍ ആകയാല്‍ മരിക്കയാലും ലാഭം [പല്ലവി]

6 തന്‍ ന്യായതീര്‍പ്പ് കേള്‍ക്കുമ്പോള്‍ അനേകര്‍ ഭ്രമിച്ചീടും
എനിക്കോ യേശു രാജന്‍ ചൊല്‍ നിത്യാനന്ദം നൽകീടും [പല്ലവി]

7 സന്തോഷമേ സന്തോഷമേ എന്‍ ദൈവത്തിനു സ്‌തോത്രം
എന്‍ ജീവനാമെന്‍ യേശുവേ നീയും സ്തുതിക്കു പാത്രം [പല്ലവി]

Text Information
First Line: എപ്പോഴും ഞാന്‍ സന്തോഷിക്കും എന്‍ യേശു എന്റെ ഗാനം
Title: എപ്പോഴും ഞാന്‍ സന്തോഷിക്കും എന്‍ യേശു എന്റെ ഗാനം
Author: Wolbright Nagal, 1867-1921
Refrain First Line: യേശുവേ നീ സ്വര്‍ഗ്ഗത്തില്‍ എന്‍റെ നാമം എഴുതി
Language: Malayalam
Copyright: Public Domain



Media
MIDI file: MIDI
More media are available on the tune authority page.

Suggestions or corrections? Contact us