14703. ദുഖിപ്പോരെ മുറിവേറ്റവരെ

1 ദുഖിപ്പോരെ മുറിവേറ്റവരെ
പാപവുമായ് ഉടൻ വന്നീടിൻ
രക്ഷിപ്പാനായ് ദയയുള്ളോനായ്
യേശു നിനയ്കായ് കാക്കുന്നു.

പല്ലവി:
ഞാൻ എഴുന്നേറ്റു യേശുവോടണയും
ആശ്ലേഷിക്കും താനെന്നെ
പതിനായിരമായ് താൻ നല്കീടും
അനുഗ്രഹമേറ്റം മോദത്താൽ

2 ദാഹിപ്പോരെ അരികിൽ വരുവിൻ
ദൈവം നല്കും സൌജന്യം
നിൻ അനുതാപം വിശ്വാസം ഇവ
അരികിൽ അണയ്ക്കും കാരുണ്യം [പല്ലവി]

3 ഭാരം പേറും നരരെ വരുവിൻ
നാശവും നഷ്ടവും പേറേണ്ട
വൈകിപ്പൊയാൽ സാധ്യമതല്ല
ഒരു നാളും നീ വരികില്ല [പല്ലവി]

4 തോട്ടത്തിൽ താൻ വീണു കരഞ്ഞു
നിൻ സൃഷ്ടാവോ സാഷ്ടാഗം
രക്തം ചിന്തി ക്രൂശിൽ കാണ്മൂ
പാപി നിനക്കിത് പോരായോ? [പല്ലവി]

5 ദൈവം ഭൂമൌ ജാതം ചെയ്തു
തൻ രക്തത്താൽ വീണ്ടിടുവാൻ
നമ്പീടുക നീ അവനിൽ മാത്രം
മറ്റൊന്നിലും നീ നമ്പീടാ [പല്ലവി]

6 പാപീ നീ ഇനി വൈകീടേണ്ട
പൂർണ്ണത സ്വപ്നം കാണേണ്ട
വാഞ്ചിച്ചിടൂ നീ യേശുവിനായി
അത്ര മതി നിൻ രക്ഷക്കായ് [പല്ലവി]

Text Information
First Line: ദുഖിപ്പോരെ മുറിവേറ്റവരെ
Title: ദുഖിപ്പോരെ മുറിവേറ്റവരെ
English Title: Come, ye sinners, poor and needy
Author: Joseph Hart
Translator: Simon Zachariah
Refrain First Line: ഞാൻ എഴുന്നേറ്റു യേശുവോടണയും
Meter: 87.87 Refrain
Language: Malayalam
Copyright: Public Domain
Tune Information
Name: RESTORATION
Meter: 87.87 Refrain
Key: g minor
Source: Southern Harmony, William Walker, 1835
Copyright: Public Domain



Media
Adobe Acrobat image: PDF
MIDI file: MIDI
Noteworthy Composer score: Noteworthy Composer Score
More media are available on the tune authority page.

Suggestions or corrections? Contact us