14738. ദൈവസമാധാനം ഇമ്പ നദി പോല്‍

1 ദൈവസമാധാനം ഇമ്പ നദി പോല്‍
അന്‍പോടൊഴുകുന്നു ശീഘ്രഗതിയായ്
നിറഞ്ഞൊഴുകുന്നു ആഴമായെങ്ങും
വിരഞ്ഞതിലേവം എല്ലാ ദിനവും

പല്ലവി:
സ്ഥിരവാസത്താലെ പൂര്‍ണ്ണാനുഗ്രഹം
തിരുമൊഴിയാലെ സമ്പൂര്‍ണ്ണാശ്വാസം

2 ഉള്ളംകയ്യിലെന്നെ മറയ്ക്കുന്നു താന്‍
ശത്രു ഭയം തീരെ ഇല്ലിനി മേലാല്‍
ചഞ്ചലമെന്നിയെ കാക്കുന്നവിടെ
ഒന്നുമെന്നാത്മാവേ തൊടാനില്ലില്ലേ- [പല്ലവി]

3 സൂര്യ ഘടികാരം തന്നില്‍ തിരിയും
ച്ഛായ പോല്‍ വിചാരം തുമ്പം സര്‍വ്വവും
സ്നേഹസൂര്യനാലെ തോന്നുംച്ഛായയാം
പൂര്‍ണ്ണമനസ്സാലെ തന്നില്‍ ചേര്‍ന്നിടാം [പല്ലവി]

Text Information
First Line: ദൈവസമാധാനം ഇമ്പ നദി പോല്‍
Title: ദൈവസമാധാനം ഇമ്പ നദി പോല്‍
English Title: Like a river glorious, is God's perfect peace
Author: Frances R. Havergal
Translator: Thomas Koshy
Refrain First Line: സ്ഥിരവാസത്താലെ പൂര്‍ണ്ണാനുഗ്രഹം
Meter: 11.11.11 D
Language: Malayalam
Copyright: Public Domain
Tune Information
Name: WYE VALLEY
Composer: James Mountain (1876)
Meter: 11.11.11 D
Key: F Major or modal
Copyright: Public Domain



Media
Adobe Acrobat image: PDF
MIDI file: MIDI
Noteworthy Composer score: Noteworthy Composer Score
More media are available on the tune authority page.

Suggestions or corrections? Contact us