14810 | The Cyber Hymnal#14811 | 14812 |
Text: | നീ മതിയായ ദൈവമല്ലോ നിന്‍ കൃപ സത്യം സാദ്ധ്യമല്ലോ |
Author: | Unknown |
Tune: | [നീ മതിയായ ദൈവമല്ലോ നിന്‍ കൃപ സത്യം സാദ്ധ്യമല്ലോ] |
Composer: | Phoebe Palmer Knapp |
Media: | MIDI file |
1 നീ മതിയായ ദൈവമല്ലോ നിന്‍ കൃപ സത്യം സാദ്ധ്യമല്ലോ
നീ സര്‍വ്വ ശക്തന്‍ തന്നെ പരാ! നീ മതി സാധുവിന്നു സദാ
നീയോഴിഞ്ഞാരും വേണ്ടെനിക്ക്
നിന്‍ കൃപയേറെ താ പരനെ (2)
2 നീ മതിയായ ദൈവമല്ലോ- സര്‍വ്വവും നിന്നാല്‍ സാദ്ധ്യമല്ലോ
നീയെന്നെ വീണ്ടെടുത്തതിനാല്‍- നീയെന്റെ ശക്തിയായതിനാല്‍
3 നീ മതിയായ ദൈവമല്ലോ- നിന്തിരുനാമം ശുദ്ധമല്ലോ
ലജ്ജപ്പെടാത്തോര്‍ സാക്ഷിയായി - ലോകത്തിലെന്നെ കാക്കേണം നീ.
4 നീ മതിയായ ദൈവമല്ലോ- എന്റെ വിശ്വാസം നിന്നിലല്ലോ
നിന്‍ കൃപയെനിക്കുമതിയെ- എന്തുവന്നാലും എന്‍ നിധിയെ
5 നീ മതിയായ ദൈവമല്ലോ- സര്‍വ്വ സമ്പൂര്‍ണ്ണന്‍ ആകുന്നല്ലോ
നീ എനിക്കായി ജീവിക്കുന്നു- നിങ്കല്‍ എല്ല്ലാം ഇന്നേല്പിക്കുന്നു.
6 നീ മതിയായ ദൈവമല്ലോ- ജീവമൊഴികള്‍ നിന്നിലല്ലോ
നിന്നെ വിട്ടെങ്ങു പോകുമെങ്ങള്‍- നിന്നിലുണ്ടെന്നും ആശിഷങ്ങള്‍
Text Information | |
---|---|
First Line: | നീ മതിയായ ദൈവമല്ലോ നിന്‍ കൃപ സത്യം സാദ്ധ്യമല്ലോ |
Title: | നീ മതിയായ ദൈവമല്ലോ നിന്‍ കൃപ സത്യം സാദ്ധ്യമല്ലോ |
Author: | Unknown |
Refrain First Line: | നീയോഴിഞ്ഞാരും വേണ്ടെനിക്ക് |
Language: | Malayalam |
Source: | Sacred Hymns (Toronto, 1938) |
Copyright: | Public Domain |
Tune Information | |
---|---|
Name: | [നീ മതിയായ ദൈവമല്ലോ നിന്‍ കൃപ സത്യം സാദ്ധ്യമല്ലോ] |
Composer: | Phoebe Palmer Knapp |
Key: | D Major |
Copyright: | Public Domain |