14810. നീ ക്ഷീണിച്ചോ, നീ വലഞ്ഞോ, വ്യാകുലപ്പെട്ടോ?

1 നീ ക്ഷീണിച്ചോ, നീ വലഞ്ഞോ, വ്യാകുലപ്പെട്ടോ?
എങ്കല്‍ വിശ്രമിക്കുന്നേശു ചൊല്ലുന്നു.

2 താന്‍ നായകനാകില്‍ തന്റെ ലക്ഷ്യമെന്താകും?
പാദം കൈ വിലാവുകളില്‍ പാടുകള്‍.

3 രാജാവിനെന്നപോലുണ്ടോ രാജമുടിയും?
മുടിയുണ്ട് സൂക്ഷ്മം തന്നെ മുള്‍മുടി.

4 തന്‍ പിന്‍ ചെന്നാല്‍ താന്‍ ഇഹത്തില്‍ തരുന്നതെന്തു?
മഹാ ദുഃഖം, മഹാ യത്നം, മാ ക്ലേശം.

5 എന്നും തന്നില്‍ പറ്റിചേര്‍ന്നാല്‍ എന്തുണ്ടവനില്‍?
ദുഃഖം തീര്‍ന്നു യത്നം നീങ്ങി സ്വര്‍ പ്രാപ്തി.

6 എന്നെ ചേര്‍പ്പാന്‍ ഞാന്‍ യാചിച്ചാല്‍ എന്നെ തള്ളൂമോ?
ഇല്ലില്ലാകാശം ഭൂമിയും പോയാലും.

7 ഭദ്രം ചേര്‍ന്നു നിത്യം പാര്‍ത്താല്‍ ഭാഗ്യം ലഭ്യമോ?
വിശുദ്ധവാക്യം ചൊല്ലുന്നു ലഭ്യമാം.

Text Information
First Line: നീ ക്ഷീണിച്ചോ, നീ വലഞ്ഞോ, വ്യാകുലപ്പെട്ടോ?
Title: നീ ക്ഷീണിച്ചോ, നീ വലഞ്ഞോ, വ്യാകുലപ്പെട്ടോ?
English Title: Art thou weary, art thou languid
Author: Stephen of Mar Saba
Translator (English): John M. Neale
Translator (Malayalam): Unknown
Meter: 85.83
Language: Malayalam
Copyright: Public Domain
Tune Information
Name: STEPHANOS
Composer: Henry Williams Baker (1868)
Meter: 85.83
Key: G Major or modal
Copyright: Public Domain



Media
Adobe Acrobat image: PDF
MIDI file: MIDI
Noteworthy Composer score: Noteworthy Composer Score
More media are available on the tune authority page.

Suggestions or corrections? Contact us
It looks like you are using an ad-blocker. Ad revenue helps keep us running. Please consider white-listing Hymnary.org or getting Hymnary Pro to eliminate ads entirely and help support Hymnary.org.