Go Ad-Free
If you regularly use Hymnary.org, enhance your experience with Hymnary Pro—ad-free browsing plus powerful tools for planning, discovery and customization.
| 14928 | The Cyber Hymnal#14929 | 14930 |
| Text: | യേശുവിൻ തിരുപ്പാദത്തിൽ |
| Author: | Volbrecht Nagel |
| Tune: | [യേശുവിൻ തിരുപ്പാദത്തിൽ ഇരുന്നു കേൾക്ക നാം] |
| Composer: | Philip Paul Bliss |
| Media: | MIDI file |
1 യേശുവിൻ തിരുപ്പാദത്തിൽ ഇരുന്നു കേൾക്ക നാം
തന്റെ വിശുദ്ധ വാക്യത്തിൽ നമ്മുടെ ജീവനാം
യേശുവിൻ സുവിശേഷം ദിവ്യമാം ഉപദേശം
കേൾക്കുക നാം കാക്കുക നാം ജീവന്റെ വാക്യങ്ങൾ
2 ദൈവ വചനം ജീവനും ശക്തിയും ആകയാൽ
ആത്മരക്ഷയുണ്ടേവനും ഉള്ളത്തിൽ കൈക്കൊണ്ടാൽ
ആത്മമരണം മാറും നീതിയിൽ അവൻ വാഴും
കേൾക്കുക നാം കാക്കുക നാം ജീവന്റെ വാക്യങ്ങൾ
3 അന്ധനു കാഴ്ച നൽകുവാൻ വചനം മാർഗ്ഗമാം
സത്യത്തിൽ അതു കാക്കുവാൻ ദൈവത്തിൻ ദാനമാം
ഒഴിയുവാൻ നിത്യ നാശം കാലിനൊരു പ്രകാശം
കേൾക്കുക നാം കാക്കുക നാം ജീവന്റെ വാക്യങ്ങൾ
4 സത്യദൈവത്തിൻ ഭക്തന്മാർ വചനം കാക്കയാൽ
സല്പ്രവർത്തിക്കു ശക്തന്മാർ ആകുന്നു നാൾക്കുനാൾ
ദൈവ മുഖപ്രകാശം നിത്യമാവർക്കാഹ്ളാദം
കേൾക്കുക നാം കാക്കുക നാം ജീവന്റെ വാക്യങ്ങൾ
5 ലോകവും അവസാനിക്കും വാനവും ഇല്ലാതാം
ദൈവവാക്കു പ്രമാണിക്കും ഭക്തനോ നിത്യനാം
വാട്ടം മാലിന്യം നാശം ഇല്ലാത്തോരവകാശം
കേൾക്കുക നാം കാക്കുക നാം ജീവന്റെ വാക്യങ്ങൾ
| Text Information | |
|---|---|
| First Line: | യേശുവിൻ തിരുപ്പാദത്തിൽ ഇരുന്നു കേൾക്ക നാം |
| Title: | യേശുവിൻ തിരുപ്പാദത്തിൽ |
| Author: | Volbrecht Nagel |
| Language: | Malayalam |
| Copyright: | Public Domain |
| Tune Information | |
|---|---|
| Name: | [യേശുവിൻ തിരുപ്പാദത്തിൽ ഇരുന്നു കേൾക്ക നാം] |
| Composer: | Philip Paul Bliss |
| Key: | F Major or modal |
| Copyright: | Public Domain |