Go Ad-Free
If you regularly use Hymnary.org, enhance your experience with Hymnary Pro—ad-free browsing plus powerful tools for planning, discovery and customization.
| 14927 | The Cyber Hymnal#14928 | 14929 |
| Text: | യേശുവിൻ ജനനത്തെ നാം- പാടി സന്തോഷിക്കാം |
| Author: | P. V. Thommy |
| Tune: | [യേശുവിൻ ജനനത്തെ നാം- പാടി സന്തോഷിക്കാം] |
| Composer: | Philip Paul Bliss |
| Media: | MIDI file |
1 യേശുവിൻ ജനനത്തെ നാം- പാടി സന്തോഷിക്കാം
ആശയോടു തൻ ദാസർ നാം- ആനന്ദിച്ചീടുക
യേശുവിന്നവതാരം- തീർത്തു പേ-യധികാരം
കൂടുക നാം പാടുക നാം- ബഹു സന്തോഷമേ
2 വാന സേനകൾക്കീശൻ താൻ മർത്യരെ സ്നേഹിച്ചു
വാനവർ ഗാന മോദങ്ങൾ ആകെയുപേക്ഷിച്ചു
ഹീന മാനുഷ വേഷം പൂണ്ടു വന്നു സന്തോഷം
കൂടുക നാം പാടുക നാം- ബഹു സന്തോഷമേ
3 പൂർണ്ണമാനുഷ്യ സൂനുവായ് പർണ്ണക ശാലയിൽ
ജീർണ്ണവസ്ത്രമണിഞ്ഞോനായ് മാതൃമടിയതിൽ
കാണും ശിശുവിനെ നാം താണുവണങ്ങിടേണം
കൂടുക നാം പാടുക നാം- ബഹു സന്തോഷമേ
4 മർത്ത്യരെയെല്ലാം പാപത്തിൽ നിന്നും രക്ഷിക്കുവാൻ
സത്യവചനം ലോകത്തിൽ മർത്ത്യനായ് വന്നഹോ
ദൂതഗണങ്ങളാകെ ഭീതി പൂണ്ടവരോടും
കൂടുക നാം പാടുക നാം ശത്രുക്കൾ തോറ്റുപോയ്-
| Text Information | |
|---|---|
| First Line: | യേശുവിൻ ജനനത്തെ നാം- പാടി സന്തോഷിക്കാം |
| Title: | യേശുവിൻ ജനനത്തെ നാം- പാടി സന്തോഷിക്കാം |
| Author: | P. V. Thommy |
| Language: | Malayalam |
| Copyright: | Public Domain |
| Tune Information | |
|---|---|
| Name: | [യേശുവിൻ ജനനത്തെ നാം- പാടി സന്തോഷിക്കാം] |
| Composer: | Philip Paul Bliss |
| Key: | F Major or modal |
| Copyright: | Public Domain |